കഴിഞ്ഞ ദിവസം കോടാലിയിലെ എംസിഎഫില്‍ പാഴ്‌വസ്തുക്കള്‍ തരംതിരിക്കുന്നതിനിടയിലാണ് എട്ടാം വാര്‍ഡ് ഹരിതസേനാംഗമായ ആമിനയ്ക്ക് 2190 രൂപ ലഭിച്ചത്. അപ്പോള്‍ തന്നെ പണം ഹരിതകര്‍മ സേന കോ ഓഡിനേറ്ററെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയുമായിരുന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമക്ക് തുക കൈമാറി.