ചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ച് ഇരുചക്രവാഹനക്കാര്‍ക്കോ കാല്‍നടയാത്രകാര്‍ക്കോ വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മറ്റൊരു പൊതുപരിപാടിയിലേക്ക് അതുവഴിപോയ പുതുക്കാട് നിയോജകം മണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തന്റെ വാഹനം നിറുത്തി ഇറങ്ങി എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ച് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ നാട് മറവാഞ്ചേരി ജനറല്‍ കണ്‍വീനര്‍മാരായ ബിജു മരാശ്ശാരി, സാബു പായമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.