പഞ്ചായത്ത് അംഗം പി.കെ. ശേഖരന്‍ അധ്യക്ഷനായി. ആയുര്‍വേദ ഡോക്ടര്‍ ജിനേഷ് ജെ. മേനോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോസ്, സജ്‌ന ഷിബു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രതിഭ ദയാനന്ദന്‍, യോഗാ ഇന്‍സ്ട്രക്ടര്‍ നീതു എന്നിവര്‍ പ്രസംഗിച്ചു. മണ്ണംപേട്ട പൂക്കോട് ആയുര്‍വേദാശുപത്രിയോട് ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
അളഗപ്പനഗര്‍ പഞ്ചായത്ത് പുതുതായി പണിതീര്‍ത്ത യോഗ പരിശീലന ഹാള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു
