പുതുക്കാട് എസ്‌ഐ ലാലു യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ നിത്യ, ജാഗ്രത സമിതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍ ടീന, പ്രിന്‍സിപ്പല്‍ സംഗീത, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ ഷീബ, പിടിഎ, ഒഎസ്എ, എസ്എംസി പ്രതിനിധികള്‍, റിട്ടയേര്‍ഡ് അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, മറ്റു വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.
പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു
