കേരള കര്‍ഷകസംഘം കൊടകര ഏരിയ കമ്മിറ്റി ട്രഷറര്‍ എം.പി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, മേഖല ട്രഷറര്‍ പി.സി. അജയ്‌ഘോഷ്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും പ്രമേയം മുഖേന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.