nctv news pudukkad

latest news

മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വയോജനക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും കര്‍ക്കിടക കഞ്ഞിവിതരണവും സംഘടിപ്പിച്ചു

കടമ്പോട് ആനന്ദകലാ സമിതി വായനശാല പരിസരത്ത് നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പീയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ഉഷ മാണിയെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക്  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരി, വയോജന ക്ലബ് പഞ്ചായത്ത് തല സെക്രട്ടറി എ.കെ. രാജന്‍, വയോജന ക്ലബ് രക്ഷാധികാരി ഒ.പി. ജോണി, സെക്രട്ടറി ടി.ഡി.

മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വയോജനക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും കര്‍ക്കിടക കഞ്ഞിവിതരണവും സംഘടിപ്പിച്ചു Read More »

ആളൂര്‍ ആര്‍എംഎച്ച്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു

ഇരിങ്ങാലക്കുട എക്‌സൈസ് സിവില്‍ ഓഫീസര്‍ പി.എം. ജദീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയായ ടെസ്സി ചെറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരായ ഒ.എ. ഫ്രാന്‍സിന്‍, ജൂബി മാത്യു, കെ.ആര്‍. ശ്രുതി, എ.പി. സരിത എന്നിവര്‍ സന്നിഹിതരായി.

ആളൂര്‍ ആര്‍എംഎച്ച്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു Read More »

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു

കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എല്‍. ജോയി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നടന്ന ബോധവത്കരണ സെമിനാര്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. ജാദിര്‍ നയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രശ്മി രാജന്‍, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു Read More »

പറപ്പൂക്കര പഞ്ചായത്തില്‍ ചിങ്ങം 1 കര്‍ഷകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനത്തില്‍ വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍ നിന്ന് ക്ഷണിക്കുന്നു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച മുതിര്‍ന്ന/ കര്‍ഷകന്‍, മികച്ച എസ്‌സി/ എസ്ടി ഭാഗം കര്‍ഷകന്‍, മികച്ച നെല്‍ കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പാടശേഖരസമിതി, മികച്ച കര്‍ഷക

പറപ്പൂക്കര പഞ്ചായത്തില്‍ ചിങ്ങം 1 കര്‍ഷകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു Read More »

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാട്ടുമലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക്

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

അപകടങ്ങള്‍ പതിവായ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപ്പാത നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതി ആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്നും എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസന്‍ അറിയിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെയും മുന്‍ എംപി യുടെയും ദേശീയപാത അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാല നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ

പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലി

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം

കുണ്ടുകടവ്, എസ്എന്‍പുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിലാണ് മിന്നല്‍ചുഴലിയുടെ പ്രഹരമുണ്ടായത്. പതിനൊന്ന് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. (വിഒ സെബി) ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. പയ്യപ്പിള്ളി രാജുവിന്റെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണു. മരം വീണ് താനത്തുപറമ്പില്‍ കൃഷ്ണന്‍ ഭാര്യ വിശാലാക്ഷിയുടെ വീടിന്റെ ട്രസ് ഷീറ്റിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പുളിക്കപ്പറമ്പില്‍ കുട്ടന്റെ വീടിനോട് ചേര്‍ന്ന് വന്‍ തേക്ക് മരം ആണ്

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം Read More »

അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തുന്ന 153-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കൊടകര ജി എല്‍ പി സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടര്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തുന്ന 153-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു Read More »

ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു

ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ തരിശ് നില കൃഷി തുടങ്ങി കഴിഞ്ഞെന്നും എല്ലാമണ്ഡലം കമ്മിറ്റികളും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണന്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്‍, രാജേഷ് കണിയാംപറമ്പില്‍, കെ.കെ ഇന്ദു ലാല്‍, പി.എസ്. ജയന്‍, കെ.എസ.് തങ്കപ്പന്‍, പി.എസ്. ബാബു തുടങ്ങിയവര്‍

ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു Read More »

ചെമ്പൂച്ചിറ സ്‌കൂള്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചുവെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

  2018-19 വര്‍ഷത്തില്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 81 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിനായി അനുവദിച്ചുവെങ്കിലും കിഫ്ബി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിനുശേഷം നിര്‍മ്മാണ ചുമതല യുണ്ടായിരുന്ന കൈറ്റ്, തുടര്‍ നിര്‍മ്മാണം ചെയ്യാന്‍ കഴിയില്ല എന്ന് കിഫ്ബിയെ അറിയിക്കുകയും കിഫ്ബി തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയുമായിരുന്നു. ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ്

ചെമ്പൂച്ചിറ സ്‌കൂള്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചുവെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെ പതിനെട്ടാമത് പ്രതിഷ്ഠ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം നടന്നു

 ഫാദര്‍ പോള്‍ തേക്കാനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജെയ്‌സണ്‍, കമ്മിറ്റി ഭാരവാഹികളായ ഈനാശു മഞ്ഞളി, ബാബു കീഴ്ത്താണിക്കല്‍, ജെയ്‌സണ്‍ മഞ്ഞളി, ഡേവീസ് ചാമക്കാല, ഷാജി അന്തിക്കാടന്‍, കൈക്കാരന്മരായ ഷോബന്‍ പട്ടേരി, പോള്‍ തോട്ടാന്‍, റാഫി പനംകുളത്തുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 28നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ദിനത്തില്‍ രാവിലെ 10ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെ പതിനെട്ടാമത് പ്രതിഷ്ഠ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം നടന്നു Read More »

കേരള കര്‍ഷകസംഘം മറ്റത്തൂര്‍മേഖലാ കണ്‍വെന്‍ഷന്‍ ചെമ്പുച്ചിറയില്‍ സംഘടിപ്പിച്ചു

കേരള കര്‍ഷകസംഘം കൊടകര ഏരിയ കമ്മിറ്റി ട്രഷറര്‍ എം.പി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, മേഖല ട്രഷറര്‍ പി.സി. അജയ്‌ഘോഷ്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും പ്രമേയം മുഖേന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കേരള കര്‍ഷകസംഘം മറ്റത്തൂര്‍മേഖലാ കണ്‍വെന്‍ഷന്‍ ചെമ്പുച്ചിറയില്‍ സംഘടിപ്പിച്ചു Read More »

varakara home destroyed

ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോടില്‍ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ താമസിക്കുന്ന പറാപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു. വാര്‍ഡ് അംഗം പി.കെ. ശേഖരന്‍ സ്ഥലത്തെത്തിയിരുന്നു.

ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോടില്‍ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു Read More »

mupliyam madapillykavu temple

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

 ഉഷപൂജ, ഗണപതിഹോമം, രുദ്രാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്‌സേവ എന്നിവയും ഉണ്ടായിരുന്നു. അന്നദാനവും ഒരുക്കിയിരുന്നു.

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു Read More »

kodaly road

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല

മഴപെയ്യുമ്പോള്‍ റോഡില്‍ തളം കെട്ടുന്ന വെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുവേണം പ്രദേശവാസികള്‍ക്ക് കോടാലിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍. വിദ്യാര്‍ത്ഥികളും ഈ വെള്ളക്കെട്ട് താണ്ടിയാണ് സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ റോഡില്‍ വെള്ളക്കെട്ടുള്ളതായും പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തുള്ള വീട്ടുകിണറുകളില്‍ വെള്ളം മലിനപ്പെടുന്നതായും മറ്റു വീടുകളില്‍ നിന്ന് ശുദ്ധജലം കൊണ്ടുവന്ന് കുടിക്കേണ്ട ഗതികേടിലാണെന്നും

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല Read More »

mattathur harithakarmasena

അജൈവമാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാതൃകയായി

കഴിഞ്ഞ ദിവസം കോടാലിയിലെ എംസിഎഫില്‍ പാഴ്‌വസ്തുക്കള്‍ തരംതിരിക്കുന്നതിനിടയിലാണ് എട്ടാം വാര്‍ഡ് ഹരിതസേനാംഗമായ ആമിനയ്ക്ക്  2190 രൂപ  ലഭിച്ചത്. അപ്പോള്‍ തന്നെ പണം ഹരിതകര്‍മ സേന കോ ഓഡിനേറ്ററെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയുമായിരുന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമക്ക് തുക കൈമാറി.

അജൈവമാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാതൃകയായി Read More »

ente nadu maravanchery

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍

ചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ച് ഇരുചക്രവാഹനക്കാര്‍ക്കോ കാല്‍നടയാത്രകാര്‍ക്കോ വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മറ്റൊരു പൊതുപരിപാടിയിലേക്ക് അതുവഴിപോയ പുതുക്കാട് നിയോജകം മണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തന്റെ വാഹനം നിറുത്തി ഇറങ്ങി എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ച് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ നാട് മറവാഞ്ചേരി ജനറല്‍ കണ്‍വീനര്‍മാരായ ബിജു മരാശ്ശാരി, സാബു പായമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍ Read More »

nellayi digital survey

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു  

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എ. ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡംഗങ്ങളായ നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, എ. രാജീവ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു, തൃശൂര്‍ സര്‍വെ സൂപ്രണ്ട് സി.പി. അനിത എന്നിവര്‍ പ്രസംഗിച്ചു.

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു   Read More »

pudukadmla

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു

റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു Read More »

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, ഡയറക്ടര്‍ ബോര്‍ഡംഗം ബിന്ദു ശിവദാസ്, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു Read More »