ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ തരിശ് നില കൃഷി തുടങ്ങി കഴിഞ്ഞെന്നും എല്ലാമണ്ഡലം കമ്മിറ്റികളും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണന്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്‍, രാജേഷ് കണിയാംപറമ്പില്‍, കെ.കെ ഇന്ദു ലാല്‍, പി.എസ്. ജയന്‍, കെ.എസ.് തങ്കപ്പന്‍, പി.എസ്. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു
