കൊടകര ജി എല്‍ പി സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടര്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തുന്ന 153-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
