nctv news pudukkad

nctv news logo
nctv news logo

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം

ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലി

കുണ്ടുകടവ്, എസ്എന്‍പുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിലാണ് മിന്നല്‍ചുഴലിയുടെ പ്രഹരമുണ്ടായത്. പതിനൊന്ന് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. (വിഒ സെബി)

ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. പയ്യപ്പിള്ളി രാജുവിന്റെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണു. മരം വീണ് താനത്തുപറമ്പില്‍ കൃഷ്ണന്‍ ഭാര്യ വിശാലാക്ഷിയുടെ വീടിന്റെ ട്രസ് ഷീറ്റിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പുളിക്കപ്പറമ്പില്‍ കുട്ടന്റെ വീടിനോട് ചേര്‍ന്ന് വന്‍ തേക്ക് മരം ആണ് വീണത്. വീടിന്റെ മുകളില്‍ വീഴാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മുല്ലയ്ക്കപറമ്പില്‍ ശ്രീലതയുടെ വീടിന്റെ മുകളിലേക്കും മരം വീണു. മുല്ലശേരി തങ്കമണി, തയ്യില്‍ രാമനാഥന്‍, ചുള്ളിപറമ്പില്‍ മനോജ്, ഒല്ലൂക്കാരന്‍ പോള്‍, കൊരട്ടിക്കാരന്‍ അമ്മിണി എന്നിവരുടെ വീടുകളിലേക്കും മരം കടപുഴകി വീണു. പൂയത്ത് ജയയുടെ വീട്ടുമതില്‍ മരം വീണ് തകര്‍ന്നു. ആറ്റപ്പിള്ളിയില്‍ മൂക്കുപറമ്പില്‍ അശോകന്റെ പറമ്പില്‍ നിന്നിരുന്ന മാവ് വീടിന് മുകളിലേക്ക് വീണു. മേലേവീട്ടില്‍ മാലതിയുടെ വീടിനു മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. കോറ്റുകുളം സുരേഷിന്റെ കാറിന്റെ മുകളില്‍ മരത്തിന്റെ ചില്ലകള്‍ ഒടിഞ്ഞു വീണു. നന്തിപുലം എരിയക്കാടന്‍ ഗിരീഷിന്റെ 300 ഓളം കുലച്ചവാഴകളാണ് മിന്നല്‍ചുഴലിയില്‍ നഷ്ടമായത്. പനയ്ക്കല്‍ സിംസന്റെ നാല് ജാതിമരവും ഒരു തെങ്ങും കടപുഴകി വീണു. തോബി തോട്ട്യാന്റെ 25 ഓളം കുലച്ച വാഴകള്‍ കടപുഴകി വീണു. ചിറ്റിയത്ത് സുനില്‍കുമാറിന്റെ 6 ജാതിമരങ്ങളും ഒരു തേക്കും മഹാഗണിയും കടപുഴകി വീണു. തോട്ട്യാന്‍ ഓമന വില്‍സന്റെ 6 ജാതിമരവും 2 കവുങ്ങും വീണു. പൂയത്ത് ആനന്ദവല്ലിയുടെ ഒരു തേക്കും ഒരു തെങ്ങും വീണു. വെങ്ങാട്ട്പറമ്പില്‍ മാര്‍ക്‌സന്റെ 6 ജാതിയും കടപുഴകി വീണു. മേഖലയിലെ വൈദ്യുത കമ്പികളിലേക്കും മരങ്ങള്‍ വീണു. വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലത്ത് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയും പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും സന്ദര്‍ശനം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *