nctv news pudukkad

latest news

kk ramachandran mla

ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ് എംടെക് വിഭാഗത്തില്‍ ഫസ്റ്റ് റാങ്ക് നേടിയ കോടാലി മുരുക്കിങ്ങില്‍ സ്വദേശിയായ സാരഥി സുരേന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം വെള്ളികുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ രാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ് നിജില്‍, വെള്ളികുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ് എംടെക് വിഭാഗത്തില്‍ ഫസ്റ്റ് റാങ്ക് നേടിയ കോടാലി മുരുക്കിങ്ങില്‍ സ്വദേശിയായ സാരഥി സുരേന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു Read More »

kunjalippara

മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മെറ്റല്‍ ക്രഷര്‍ സ്ഥാപനം മറ്റത്തൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്ന് അനധികൃതമായി പാറ ഖനനം ചെയ്തതായുള്ള പരാതിയില്‍  മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പും റവന്യു ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി

 അധികൃതമായി ഖനനം ചെയ്‌തെടുത്ത പാറയുടെ അളവ് തിട്ടപ്പെടുത്തുന്നതിനായാണ് പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി മൈനിങ് ജിയോളജി വകുപ്പിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, ജില്ല സര്‍വേ സൂപ്രന്റ് കെ.ജി. ജാന്‍സി, മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. 

മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മെറ്റല്‍ ക്രഷര്‍ സ്ഥാപനം മറ്റത്തൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്ന് അനധികൃതമായി പാറ ഖനനം ചെയ്തതായുള്ള പരാതിയില്‍  മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പും റവന്യു ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി Read More »

ullasayathra

 മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡിലെ കടമ്പോട് വയോജനക്ലബ്ബ്  ഉല്ലാസയാത്ര സംഘടിപ്പിച്ചു 

 മലയോരത്ത് നിന്ന് നഗരത്തിലെത്തിയ  വയോജനസംഘം മെട്രോ വിസ്മയങ്ങളും കായലും കടലും കണ്ടാണ് മടങ്ങിയത്. മുന്‍ അധ്യാപകരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും പൊതുപ്രവര്‍ത്തകരും തൊഴിലാളികളും അടക്കമുള്ള 49 പേരാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തത്. മെട്രോതീവണ്ടിയില്‍ എറണാകുളത്തെത്തിയ സംഘാംഗങ്ങള്‍ ജലമെട്രോ യാത്ര ആസ്വദിച്ച ശേഷം ഫോര്‍ട്ടുകൊച്ചിയിലേയും  മട്ടാഞ്ചേരിയിലേയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കണ്ടു. പുതുവൈപ്പിന്‍ ബീച്ചിലെ  സായാഹ്നകാഴ്ചകള്‍ മനസില്‍ നിറച്ചാണ് സംഘം മടങ്ങിയത്. ജീവിതസായാഹ്നത്തിലെ വിരസതകളും രോഗാരിഷ്ടതകളും വിസ്മരിച്ച് ഒരു പകല്‍ മുഴുവന്‍ ഉല്ലസിക്കാനായതിന്റെ സന്തോഷം യാത്രയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വയോജനക്ലബ്ബ്

 മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡിലെ കടമ്പോട് വയോജനക്ലബ്ബ്  ഉല്ലാസയാത്ര സംഘടിപ്പിച്ചു  Read More »

തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍

തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. (വിഒ) തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂകാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത സ്ഥിതി ചില മേഖലയിലുണ്ട്. ചിലയിടങ്ങളില്‍ പ്രസവാനുകൂല്യങ്ങള്‍ ലഭ്യമല്ല. ചില സ്ഥലത്ത് നിയമപരമായ കൂലി നല്‍കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന്

തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ Read More »

ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയായ പാലിയേറ്റീവ് രോഗിശ്യാംകുമാറിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അളഗപ്പനഗര്‍ പിഎച്ച്‌സിയിലെ ഡോക്ടര്‍ ഉമേഷിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ രംഗത്ത്

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍ ഭാര്യ ഷീലയുടെയും മകനായ ശ്യാംകുമാര്‍ ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയാണ്. 38 വയസുള്ള ശ്യാംകുമാറിന് സ്വന്തം പ്രാഥമിക ആവശ്യക്കാര്‍ക്ക് പോലും അമ്മയായ ഷീലയുടെ സഹായം വേണം. ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും, കണ്ണും കിട്ടാതെ വന്നപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമായിരുന്നു. ഇതിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമേഷിനെ വാര്‍ഡ് അംഗം വി.കെ. വിനീഷ് നേരിട്ട് കണ്ട്

ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയായ പാലിയേറ്റീവ് രോഗിശ്യാംകുമാറിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അളഗപ്പനഗര്‍ പിഎച്ച്‌സിയിലെ ഡോക്ടര്‍ ഉമേഷിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ രംഗത്ത് Read More »

job vacancy

മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നു

എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈ മാസം 21ന് ഉച്ചക്ക് രണ്ടിനകം കിട്ടത്തക്കവിധം സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പി.ഒ.പാഡി ,680699 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. chcmattathur@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9495945622.

മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നു Read More »

gold updates

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 800 രൂപ വര്‍ധിച്ച് 46,120 രൂപയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയുമായി.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില Read More »

varandarapilly school

 ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ഉള്ള അലങ്കാരപ്പണികള്‍ സ്വയം നിര്‍മ്മിച്ച് വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ആവശ്യമായ ക്രിസ്മസ് ബെല്‍, ക്രിസ്മസ് റീത്ത്, സാന്താക്ലോസ്, ബെല്‍ എന്നിവ ഒരുക്കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതാക്കിയത്. അധ്യാപകരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് നടത്തിയ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാനായി ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കള്‍ കേക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു. അമ്മമാരുടെയും അധ്യാപകരുടെയും ക്രിസ്മസ് ഡാന്‍സും അച്ഛന്‍മാരുടെ കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.സ്‌കിറ്റ്, ബെല്‍ ഡാന്‍സ് ക്രിസ്മസ് ട്രീ ഡാന്‍സ് സാന്താ

 ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ഉള്ള അലങ്കാരപ്പണികള്‍ സ്വയം നിര്‍മ്മിച്ച് വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ Read More »

aawk

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് ആമ്പല്ലൂരില്‍ സ്വീകരണം നല്‍കി

ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് രാജീവന്‍ കരോട്ട് അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ മിരാണന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റന്‍ ബാലന്‍, ജില്ല ട്രഷറര്‍ മണിരഥന്‍ എന്നിവര്‍ പ്രസംഗിച്ചു. 

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് ആമ്പല്ലൂരില്‍ സ്വീകരണം നല്‍കി Read More »

/last-date-of-free-updation-of-aadhaar-details-extended-again-new-date

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി

ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. 2024 മാർച്ച് 14 വരെ ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി Read More »

kalavarakunnu hospital

വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ തെറ്റായ സമയക്രമവും ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി

ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ താമസിക്കുന്നുവെന്നും സംശയങ്ങള്‍ ചോദിക്കുന്ന രോഗികളോട് നഴ്‌സുമാരും ജീവനക്കാരും ക്ഷുഭിതരായി പെരുമാറുന്നുവെന്നും പരാതിയിലുണ്ട്. പനി പടര്‍ന്ന് കൂടുതല്‍ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം കുറ്റമറ്റതാക്കണമെന്നും പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ തെറ്റായ സമയക്രമവും ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി Read More »

വളഞ്ഞൂപാടത്ത് ഉപയോഗശൂന്യമായ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ ലോറി ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പരിഷത്ത് പ്രവര്‍ത്തകനെ 4 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

പരിഷത്ത് പ്രവര്‍ത്തകനും ചെങ്ങാലൂര്‍ സ്വദേശിയുമായ പി.എന്‍. ഷിനോഷിനാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരുക്കേറ്റ ഷിനോഷ് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സതേടി. പൊലീസ് സ്ഥലത്തുള്ളപ്പോഴാണ് അക്രമം നടന്നതെന്നും അക്രമികള്‍ രക്ഷപ്പെടുമ്പോള്‍ പൊലീസ് തടഞ്ഞില്ലെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ ആരോപിച്ചു. വളഞ്ഞൂപാടത്തെ ക്രഷറുമായി ബന്ധപ്പെട്ട് പരിഷത്ത് കമ്മിറ്റി നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അക്രമം നടന്നത്

വളഞ്ഞൂപാടത്ത് ഉപയോഗശൂന്യമായ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ ലോറി ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പരിഷത്ത് പ്രവര്‍ത്തകനെ 4 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി Read More »

ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലം ഈ മാസം 14 മുതല്‍ 21 വരെ അടച്ചിടും

സാങ്കേതിക പരിശോധനകള്‍ക്കായി ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലം ഈ മാസം 14 മുതല്‍ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകള്‍ക്കായാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുന്നത്.

ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലം ഈ മാസം 14 മുതല്‍ 21 വരെ അടച്ചിടും Read More »

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

job vacancy

തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തില്‍ കുറയാതെയുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മിനിമം 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബർ 12-ാം തീയതി രാവിലെ 10.30 ന് പുതുക്കാട് ഉള്ള കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം Read More »

TRIKUR PANCHAYATH

മണ്ണുത്തി വെറ്ററിനറി സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃക്കൂര്‍ സ്വദേശി വിദ്യ അനന്തരാമനെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉപഹാരം നല്‍കി. ചടങ്ങില്‍ നന്ദന്‍ പറമ്പത്ത് അധ്യക്ഷനായി. കല്ലൂര്‍ ബാബു മുഖ്യാതിഥിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ തൊഴുക്കാട്ട്, ഷിനോജ് പുതുശ്ശേരിപ്പടി, നാരായണന്‍ കുട്ടി ചിങ്ങപുരത്ത് എന്നിവര്‍ പ്രസംഗിച്ചു. 

മണ്ണുത്തി വെറ്ററിനറി സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃക്കൂര്‍ സ്വദേശി വിദ്യ അനന്തരാമനെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു Read More »

VALLIKUNNATH TEMPLE

പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു

വാദ്യകലാകാരന്‍ കൊളായില്‍ വേണുഗോപാലിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച നിവേദ് മോഹന്‍ദാസ്, ശ്രീഹരി, ആദിദേവ്, അനന്ദുകൃഷ്ണ, ആദികൃഷ്ണ, അമല്‍കൃഷ്ണ, മാധവ്, നിരഞ്ജന്‍ എന്നിവരാണ് പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ച് വാദ്യകലാരംഗത്തേക്ക് കടന്നു വന്നത്. കുറുങ്കുഴലില്‍ കൊടകര അനൂപും കൊമ്പില്‍ ചേന്ദംകുളങ്ങര ശ്രീജിത്തും വലംതലയില്‍ പോറാത്ത് ഉണ്ണി മാരാരും കൊടകര ഉണ്ണിയും ഇലത്താളത്തില്‍ തൊറവ് വിജയനും പ്രമാണിമാരായി. തിമില കലാകാരന്‍ തൃക്കൂര്‍ രാജന്‍ മാരാര്‍ അടക്കം വാദ്യകലാരംഗത്തെ നിരവധി പ്രതിഭകള്‍ പഞ്ചാരിമേളം അരങ്ങേറ്റം കാണാനായി വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിയിരുന്നു.

പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു Read More »

PUDUKAD VALLIKUNNATH TEMPLE

പുതുക്കാട് തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ആരംഭിച്ചു

ക്ഷേമ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ തെക്കുട്ട് കല്യാണി അമ്മ, തങ്കപ്പന്‍ നായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജി. രവീന്ദ്രന്‍ അധ്യക്ഷനായി. പടുതോള്‍ മന വിജയകുമാര്‍ നമ്പുതിരിപ്പാട്, അമ്പഴപ്പിള്ളി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മനോജ് നമ്പൂതിരി, എം. രവി, ഹരിദാസ് തെക്കൂട്ട്, മുരളീധരന്‍ നമ്പൂതിരിപ്പാട്, എം. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. യജ്ഞാചാര്യന്‍ നാഗരാജന്‍ നമ്പൂതിരിപ്പാട് ഭാഗവത മാഹാത്മ്യം പാരായണം ചെയ്തു. സപ്താഹം ഈ മാസം 15ന് സമാപിക്കും. 13നാണ് രുഗ്മിണി സ്വയംവരം പാരായണം ചെയ്യുക.

പുതുക്കാട് തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ആരംഭിച്ചു Read More »

LOURDEPURAM SCHOOL

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി

വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പച്ചതുരുത്തില്‍ വിവിധയിനം ഫലവൃക്ഷതൈകള്‍ നട്ടു. പ്രധാനധ്യാപിക റിന്‍സി ജോണ്‍, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, പി ടി എ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി Read More »

PALIYEKARA TOLL PLAZA

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

നാഷണല്‍ ഹൈവേയ്‌സ്  ഫീ റൂള്‍സ് 2008 അമെന്‍ഡ്‌മെന്റ് പ്രകാരം 60 കി മീ നുള്ളില്‍ ഒരു ടോള്‍പ്ലാസയെ ഇനി മുതല്‍ ഉണ്ടാകുള്ളൂവെന്നും രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് റദ്ദാക്കാമെന്നും 2021 മാര്‍ച്ച് 23 ന് ലോക് സഭയില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം പിക്ക്  2022 നവംബര്‍ 24ന് നല്‍കിയ മറുപടിയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാനാകാമെന്ന് പ്രതിപാദിച്ച മന്ത്രി ഇപ്പോള്‍ ലോക്‌സഭയില്‍ എം പി ചോദിച്ച ചോദ്യത്തിന് പാലിയേക്കര

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »