വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പച്ചതുരുത്തില്‍ വിവിധയിനം ഫലവൃക്ഷതൈകള്‍ നട്ടു. പ്രധാനധ്യാപിക റിന്‍സി ജോണ്‍, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, പി ടി എ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി
