ക്ഷേമ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ തെക്കുട്ട് കല്യാണി അമ്മ, തങ്കപ്പന്‍ നായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജി. രവീന്ദ്രന്‍ അധ്യക്ഷനായി. പടുതോള്‍ മന വിജയകുമാര്‍ നമ്പുതിരിപ്പാട്, അമ്പഴപ്പിള്ളി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മനോജ് നമ്പൂതിരി, എം. രവി, ഹരിദാസ് തെക്കൂട്ട്, മുരളീധരന്‍ നമ്പൂതിരിപ്പാട്, എം. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. യജ്ഞാചാര്യന്‍ നാഗരാജന്‍ നമ്പൂതിരിപ്പാട് ഭാഗവത മാഹാത്മ്യം പാരായണം ചെയ്തു. സപ്താഹം ഈ മാസം 15ന് സമാപിക്കും. 13നാണ് രുഗ്മിണി സ്വയംവരം പാരായണം ചെയ്യുക. അന്നേദിവസം വൈകീട്ട് 4ന് പള്ളത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്രയും സ്വയംവര സദ്യയും ഉണ്ടായിരിക്കും. 16നാണ് ക്ഷേത്രത്തിലെ മുപ്പതാംവേല മഹോത്സവം നടക്കുന്നത്
പുതുക്കാട് തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ആരംഭിച്ചു
