വാദ്യകലാകാരന്‍ കൊളായില്‍ വേണുഗോപാലിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച നിവേദ് മോഹന്‍ദാസ്, ശ്രീഹരി, ആദിദേവ്, അനന്ദുകൃഷ്ണ, ആദികൃഷ്ണ, അമല്‍കൃഷ്ണ, മാധവ്, നിരഞ്ജന്‍ എന്നിവരാണ് പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ച് വാദ്യകലാരംഗത്തേക്ക് കടന്നു വന്നത്. കുറുങ്കുഴലില്‍ കൊടകര അനൂപും കൊമ്പില്‍ ചേന്ദംകുളങ്ങര ശ്രീജിത്തും വലംതലയില്‍ പോറാത്ത് ഉണ്ണി മാരാരും കൊടകര ഉണ്ണിയും ഇലത്താളത്തില്‍ തൊറവ് വിജയനും പ്രമാണിമാരായി. തിമില കലാകാരന്‍ തൃക്കൂര്‍ രാജന്‍ മാരാര്‍ അടക്കം വാദ്യകലാരംഗത്തെ നിരവധി പ്രതിഭകള്‍ പഞ്ചാരിമേളം അരങ്ങേറ്റം കാണാനായി വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു
