നാഷണല്‍ ഹൈവേയ്‌സ് ഫീ റൂള്‍സ് 2008 അമെന്‍ഡ്‌മെന്റ് പ്രകാരം 60 കി മീ നുള്ളില്‍ ഒരു ടോള്‍പ്ലാസയെ ഇനി മുതല്‍ ഉണ്ടാകുള്ളൂവെന്നും രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് റദ്ദാക്കാമെന്നും 2021 മാര്‍ച്ച് 23 ന് ലോക് സഭയില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം പിക്ക് 2022 നവംബര്‍ 24ന് നല്‍കിയ മറുപടിയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാനാകാമെന്ന് പ്രതിപാദിച്ച മന്ത്രി ഇപ്പോള്‍ ലോക്‌സഭയില്‍ എം പി ചോദിച്ച ചോദ്യത്തിന് പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കില്ലായെന്ന് നല്‍കിയ മറുപടി മുന്‍പ് സഭയില്‍ പ്രഖ്യാപിച്ചതിന് ഘടകവിരുദ്ധമാണ്. നിയമം മൂലം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച ടോള്‍ പ്ലാസ നിയമം ഭേദഗതി ചെയ്യാതെ എങ്ങനെയാണ് മന്ത്രി റദ്ദാക്കില്ലെന്ന് പറയുന്നത്. ഇത് സഭയെ തെറ്റ് ധരിപ്പിച്ച നടപടിയും ദീര്‍ഘ നാളായി ഈ ആവശ്യം ഉന്നയിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഈ കാര്യത്തില്‍ നിയമാനുസൃതമായ നടപടി കേന്ദ്ര മന്ത്രിക്കെതിരെ ആവശ്യപ്പെടാന്‍ കേരളത്തിലെ എം പി മാര്‍ ഒരിമിച്ച് തയ്യാറാകണം. ഇത് മന്ത്രിയുടെ ടോള്‍ കമ്പനികളെ സഹായിക്കുന്ന അവസരവാദപരമായ നടപടിയാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ചിലവഴിച്ച 721.25 കോടിരൂപയും അതിന്റെ പലിശയും സഹിതം 1299.59 കോടി രൂപ പിരിച്ചെടുത്ത സാഹചര്യത്തില്‍ നിയമത്തിന്റെ പരിരക്ഷയില്‍ കേന്ദ്രമന്ത്രിക്ക് സാധിക്കുമെങ്കിലും അത് നടപ്പാക്കാന്‍ തയ്യാറായില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ആരോപിച്ച ഓരോ പ്രശ്‌നങ്ങളും ശരിവെക്കുന്ന തരത്തില്‍ എന്‍ എച്ച് എ ഐ അധികൃതര്‍ തന്ന വിവരവാകാശ രേഖകളും സി ബി ഐ കേസും, ഇ ഇ ഡി റെയ്ഡും സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടും കണ്ടിട്ടും പൊതുമരാമത്ത് മന്ത്രി മൗനം പാലിക്കുകയാണെന്നും വിഷയത്തില്‍ പ്രതികരിക്കണമെന്നും ജില്ലാപഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. ജില്ലയിലെ നവകേരള സദസ്സിന്റെ വേദികളില്‍ ആകാശത്തിനു താഴെ എല്ലാ കാര്യങ്ങളേയും കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി ജനങ്ങളെ വര്‍ഷങ്ങളായി കൊള്ളയടിക്കുന്നുവെന്ന് ജനങ്ങള്‍ പരാതി പറയുന്ന പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്കെതിരെ ഒരക്ഷരം ഉരിയാടാതെ ജില്ലയില്‍ നിന്നും പോയത് ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ സമീപനമാണ് കാണിക്കുന്നതെന്നു ജോസഫ് ടാജറ്റ് പറഞ്ഞു.
പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു
