nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരങ്ങളും അറിയിപ്പുകളും

job vacancy

കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കായ അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2360381.

ബയോമെട്രിക് മസ്റ്ററിംഗ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് തൊഴിലാളി പെന്‍ഷന്‍, കുടുംബ /സ്വാന്തന പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ മസ്റ്ററിങ് ഫെയിലിംഗ് സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കുടുംബ- സ്വാന്തന പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ പുനര്‍വിവാഹിതരല്ലെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2364900.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്‌സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.


ഇ -ഹെല്‍ത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നു

രോഗികള്‍ക്കുള്ള സേവനങ്ങള്‍ പെര്‍മനന്റ് യു എച്ച് ഐ ഡിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്കുള്ള സേവനങ്ങള്‍ പെര്‍മനന്റ് യു എച്ച് ഐ ഡി അടിസ്ഥാനത്തിലാക്കിയതായി സൂപ്രണ്ട് അറിയിച്ചു. ഇതിനായി https//ehealth.kerala.in/portal/UHID-reg പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമായി യു എച്ച് ഐ ഡി എടുക്കാം. ഇതുപയോഗിച്ച് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മെസ്സേജ് ഓണ്‍ലൈന്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടില്‍ കാണിച്ചാല്‍ ഒ പി ടിക്കറ്റും മുന്‍ഗണന ടോക്കനും ലഭിക്കും. പെര്‍മനന്റ് യു എച്ച് ഐ ഡി ഉള്ളവര്‍ക്ക് പരിശോധന ഫലങ്ങളും ഓണ്‍ലൈനായി മൊബൈലില്‍ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആശുപത്രി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ആധാര്‍ കാര്‍ഡും, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉപയോഗിച്ചും പെര്‍മനന്റ് യു എച്ച് ഐ ഡി എടുക്കാനാകും. ആശുപത്രികളില്‍ വന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 50 രൂപ നിരക്കിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 30 രൂപ നിരക്കിലും യു എച്ച് ഐ ഡി പിവിസി കാര്‍ഡ് ലഭിക്കും. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് റഫറല്‍ ആശുപത്രിയായതിനാല്‍ ഒപിയിലേക്ക് വരുന്ന രോഗികള്‍ പ്രാദേശിക ആശുപത്രികളില്‍ നിന്നോ, എംബിബിഎസ് ഡോക്ടര്‍മാരില്‍ നിന്നോ റഫറന്‍സ് എഴുതി വാങ്ങിയാല്‍ നേരിട്ട് ഒ പി ടിക്കറ്റ് എടുക്കാവുന്നതാണ്.



Leave a Comment

Your email address will not be published. Required fields are marked *