കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു
63 വയസുളള ചന്ദ്രശേഖരന്‍ ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
63 വയസുളള ചന്ദ്രശേഖരന്‍ ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. രമാദേവി ഉദ്ഘാടനം ചെയ്തു. കെ.ജി. വിഭാഗം പ്രധാനാധ്യാപിക എ.ആര്‍. റിഷ അധ്യക്ഷത വഹിച്ചു.വിവിധ പഴങ്ങള്‍, മധുര പലഹാരങ്ങള്‍, കളി പാട്ടങ്ങള്‍, ബലൂണുകള്‍, അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് മഞ്ഞ നിറത്തിന്റെ കൗതുകം പകര്‍ന്നവയായിരുന്നു. അധ്യാപികമാരായ കെ.വി. ലിജി, ആര്യ നന്ദന്‍, സരിത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് വീല്‍ചെയറും വാക്കറും നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍, പുതുക്കാട് സ്‌റ്റേഷന്‍ എസ്‌ഐ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പി ടിഎ വൈസ് പ്രസിഡന്റ് വി.കെ. റോയ്, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.വി. അമ്പിളി എന്നിവര്‍ സന്നിഹിതരായി
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ലാബ് സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ …
ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്‌സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്‌ലാക്‌സ് …
മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം Read More »
അളഗപ്പനഗര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ നിജോ ജോസിന് മെമന്റോ കൈമാറി. ക്ലബ് സെക്രട്ടറി സിജോ പാണനാല്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി സ്വദേശിയായ നിജോ വാഴച്ചാല്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, ടി.ഐ. നാരായണന്‍, കെ.വി.സുരേഷ്, എ.കെ. മോഹനന്‍, എം.വി. രാജന്‍, കെ.ടി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റായി കെ.വി. വിമല്‍, സെക്രട്ടറി ഉണ്ണി പുതിയേടത്ത്, ട്രഷറര്‍ ആയി രാജന്‍ മാമ്പുള്ളി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.എം. ശ്രീകുമാര്‍, എം. തുളസിദാസ്, ഉഷാകുമാരി, എ.കെ. മോഹനന്‍ എന്നിവരെയും ജോയിന്റ് …
ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം മണ്ണംപ്പേട്ട മാത ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജെ. തോമസ് നിര്‍വഹിച്ചു. 84 വയസ് തികഞ്ഞ കോസ്റ്റിന്റെ മുന്‍ …
വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് ചെടികള്‍ വളരുന്നത്. പാലത്തിലൂടെ നടന്നുവരുന്നവര്‍ക്കും ഇരുചക്ര വാഹനയാത്രക്കര്‍ക്കും ഇത് അപകടക്കെണിയാകുന്നുണ്ട്. കുറ്റിച്ചെടികള്‍ റോഡിലേക്ക് തലനീച്ചി നില്‍ക്കുന്നതിനാല്‍ എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങിനില്‍ക്കാന്‍ കാല്‍നടക്കാര്‍ പ്രയാസപ്പെടുകയാണ്. കുറ്റിച്ചെടികള്‍ക്കിടയില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാല്‍ തെരുവുനായക്കളുടേയും ഇഴജന്തുക്കളുടെ ശല്യം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എത്രയും വേഗം പാലത്തിനോടു ചേര്‍ന്നുള്ള കുറ്റിക്കാട് വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു https://youtu.be/vvglZlkxykA
പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായ വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പൈനാപ്പിളില്‍ കാണപ്പെടുന്ന ബ്രോമെലിന് സ്വാഭാവിക ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി …
നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയെട്ടാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂര്‍കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. …
കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തെട്ടാം ജന്മദിനം Read More »
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കിന്‍സ് മോള്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി, പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി, അസ്സോസിയേഷന്‍ സെക്രട്ടറി കെ.സി. പ്രവീണ്‍, ട്രഷറര്‍ രതീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രേംകൃഷ്ണന്‍, ജോ ജോസഫ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഫ്രാന്‍സ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇത്തുപ്പാടം സ്വദേശിനി മീനാക്ഷിയാണ് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പ്രദീപ് മേനോന്റേയും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പ്യാരി ജി. നായരുടേയും മകളാണ് മീനാക്ഷി തീര്‍ഥ.
കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ടി.എ.ം ശിഖാ മണി അധ്യക്ഷനായി. പരിഷത്ത് ജില്ല കമ്മറ്റിയംഗം കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരി റാം കുമാര്‍, മേഖല കമ്മറ്റിയംഗം കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, …
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി Read More »
സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത്, എന്തിന് എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം. നിക്‌സണ്‍, ടി.കെ. ഗോപി, വി.കെ. വിനീഷ്, സിപിഐ പുതുക്കാട് പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, പ്രധാനാധ്യാപിക എം.വി. ഉഷ, പി.ടി.എ. അംഗങ്ങളായ ടി.ജി. ശ്രീജിത്ത്, വി.ആര്‍. ബൈജു, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സൂപ്രണ്ട് നിസ്സാ ബീവി, പി.ടി.എ. മുന്‍ പ്രസിഡന്റ് സന്ദീപ് ചുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉന്നത വിദ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു. സലീല്‍ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോര്‍പറേഷന്റെ സഹായത്തോടെ 5 മുതല്‍ 6 വരെ ശതമാനം പലിശക്കാണ് അയല്‍ കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ …
പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ മുഖ്യാതിഥിയായിരുന്നു. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്. വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ, മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി.എം. ജിന്‍സ, പറപ്പൂക്കര പഞ്ചായത്തംഗം എ. രാജീവ്, പി.ടി.എ. …
ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ 94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി