nctv news pudukkad

latest news

കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന  ആവശ്യം എങ്ങുമെത്തിയില്ല

എണ്‍പതുവര്‍ഷത്തിലേറെ പഴക്കമുള്ള പാലം ദുര്‍ബലാവസ്ഥയിലായിട്ട് നാളേറെയായെങ്കിലും പുനര്‍നിര്‍മാണത്തിനുള്ള നടപടി വൈകുകയാണ്. ദേശീയപാതയിലെ പേരാമ്പ്രയേയും കനകമലയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമലയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ ദേശീപാതയിലെ പേരാമ്പ്രയിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയാണ്. ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന  കേന്ദ്രങ്ങളിലൊന്നായ കനകമലയിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്നതും ഇതുവഴിയാണ്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്. റോഡ്  നിര്‍മ്മാണത്തിന്‍രെ ഭാഗമായി 1940കളിലാണ് ചിറക്കഴയില്‍ പാലം നിര്‍മ്മിച്ചത്.  കൈവരി

കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന  ആവശ്യം എങ്ങുമെത്തിയില്ല Read More »

aloor rajarshi memorial school

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി

വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാനും ആരോഗ്യ മേഖലയില്‍ ജോലി ആഗഹിക്കുന്ന കുട്ടികള്‍ക്ക്  പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിട്ടാണ് വിദ്യാലയത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പരിശീലനം നേടുന്ന കുട്ടി അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഫസ്റ്റ് എയ്ഡ് ബോക്‌സിന്റെ ചുമതലയും നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഈവ്‌സ് കാതറിന്‍ പ്രാഥമിക ശുശ്രുഷ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷക്ക് ശ്രദ്ധിക്കേണ്ട പ്രധാന മുന്‍കരുതലുകളും പ്രാക്ടിക്കല്‍ രീതികളും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി Read More »

aneemiya camp

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസും മറ്റത്തൂര്‍ ഫാമിലി വെല്‍ഫെയര്‍ കേന്ദ്രവും സംയുക്തമായി  ശാസ്താംപൂവ്വം പ്രകൃതിഭാഗത്ത് സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ജെപിഎച്ച്എന്‍ പി.കെ. സതി, എംഎല്‍എസ് പി. ആല്‍ഫി ഷാന്റോ, പി.കെ. ആശ എന്നിവര്‍ നേതൃത്വം നല്‍കി. ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വി.എന്‍. വിനോദ് കുമാര്‍, പ്രസിഡന്റ് ജോബീന്ദ്രന്‍, ഊരു മൂപ്പന്‍ സേവ്യര്‍ എന്നിവര്‍ സന്നിഹിതരായി.

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസും മറ്റത്തൂര്‍ ഫാമിലി വെല്‍ഫെയര്‍ കേന്ദ്രവും സംയുക്തമായി  ശാസ്താംപൂവ്വം പ്രകൃതിഭാഗത്ത് സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

അറ്റകുറ്റപ്പണികള്‍ക്കായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പുതുക്കാട് മെയിന്‍ഗേറ്റ് വ്യാഴാഴ്ച മുതല്‍ 7 ദിവസത്തേക്ക് അടച്ചിടും

വ്യാഴാഴ്ച രാവിലെ 8 മുതല്‍ 26ന് വൈകിട്ട് 6 മണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതോടെ പുതുക്കാട്, പാഴായി, ഇരിങ്ങാലക്കുട, ഊരകം റൂട്ടില്‍ ഗതാഗതം തടസപ്പെടും. അടിക്കടി മെയിന്‍ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2 മാസത്തിനിടെ പല ദിവസങ്ങളില്‍ ഗേറ്റ് തകരാറിലാകുന്നതും പതിവാണ്. ഇതിനിടയില്‍ വാഹനങ്ങളിടിച്ചും നിരവധി തവണ മണിക്കൂറുകളോളം അറ്റകുറ്റപ്പണികള്‍ക്കായി ഗേറ്റ് അടച്ചിടേണ്ട സാഹചര്യവും ഉണ്ടായി. മെയിന്‍ഗേറ്റ് അടച്ചിടുന്നതോടെ പ്രദേശത്തെ ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസുകളെയും ബാധിക്കും. പുതുക്കാട് മേല്‍പാലം വൈകുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. ഗേറ്റ്കീപ്പര്‍ റൂമില്‍ വെള്ളക്കെട്ട്

അറ്റകുറ്റപ്പണികള്‍ക്കായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പുതുക്കാട് മെയിന്‍ഗേറ്റ് വ്യാഴാഴ്ച മുതല്‍ 7 ദിവസത്തേക്ക് അടച്ചിടും Read More »

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി പ്രകാരം പഞ്ചായത്തിലെ 10 വായനശാലകള്‍ക്ക് പുസ്തക വിതരണം നടത്തി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഷാന്റോ കൈതാരത്ത്, എം.കെ.ബാബു, ഹക്കിം കളിപറമ്പില്‍. ഇ.എച്ച്.സഹീര്‍, പഞ്ചായത്ത് സെക്രട്ടറി ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി പ്രകാരം പഞ്ചായത്തിലെ 10 വായനശാലകള്‍ക്ക് പുസ്തക വിതരണം നടത്തി Read More »

2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി

ഐടി മേഖലയില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച് പ്രായോഗികമാക്കുന്നതിന് ഹൈസ്‌കൂളുകള്‍ക്ക് നല്‍കി വരുന്നതാണ് ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാര നേട്ടത്തോടെ ലിറ്റില്‍ കൈറ്റ്‌സ് മത്സരത്തില്‍ ഹാട്രിക് വിജയം നേടി മുന്നോട്ട് കുത്തിക്കുകയാണ് മണ്ണംപെട്ട മാതാ ഹൈസ്‌കൂള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സാക്ഷരതക്ക് തെളിവായി ഇവിടെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ശ്രദ്ധിച്ചാല്‍ മതി. നിയമസഭ ലോകസഭ ഇലക്ഷനുകളില്‍ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പത്താം ക്ലാസിലെ കുട്ടികള്‍ തന്നെ ഉണ്ടാക്കി. അവര്‍ തന്നെ പ്രോഗ്രാം

2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി Read More »

ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്‌കൂളിലെ കുട്ടികള്‍

‘ലഹരിയെ പ്രതിരോധിക്കാം’ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് ഏറെ ശ്രദ്ധനേടിയത്. യു.പി. തലത്തില്‍ നാല് വിഭാഗമായാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക എം. ശ്രീകല സമ്മാനദാനം നിര്‍വ്വഹിച്ചു.

ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്‌കൂളിലെ കുട്ടികള്‍ Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിന്‍ മഞ്ഞളി, കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ പി ജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.സി. ഗോപാലന്‍, സെക്രട്ടറി സുമേഷ് നിവേദ്യം, ട്രഷറര്‍ സജിത ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം.ജി. സുനില്‍, എന്‍.കെ. ബിജു, ജോയിന്റ് സെക്രട്ടറി സാബു ചെതലന്‍, ലിന്‍സണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. എസ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു Read More »

പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സി ബിജു, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ടി.ജെ. അലീന, ജിബിന്‍ ജോണ്‍ നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു Read More »

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കൊടകര മേല്‍പ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കൊടകര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മനുഷ്യാവകാശ പ്രവര്‍ത്തക ബല്‍ക്കിസ് ബാനു ഉദ്ഘാടനം ചെയ്തു. സ്ത്രീ നീതി സമര സമിതി ചെയര്‍മാന്‍ സുമ സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. രാധാകൃഷ്ണന്‍, സമിതി കണ്‍വീനര്‍ പ്രീത രാജന്‍, സമിതി അംഗം കരിഷ്മ അജിത്ത്, കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം ഐ.കെ. ചന്ദ്രന്‍, ദിശ ജനറല്‍ സെക്രട്ടറി എസ്. കുമാര്‍ അന്തിക്കാട്, തളിക്കുളം

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »

adhar updation

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാൽ ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ചെയ്താൽ അത് സൗജന്യമായിരിക്കും. ജൂൺ 14 ന് ശേഷം ഇതിന് പണം നൽകേണ്ടി വരുമെന്ന് ആധാർ നൽകുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം.

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം Read More »

കനത്ത മഴയില്‍ വീട് തകര്‍ന്നു

വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. ഏറാട്ടുപറമ്പില്‍ ഹനീഫയുടെ ഓടിട്ടവീടിന്റെ ഒരു ഭാഗമാണ് മഴയില്‍ തകര്‍ന്നുവീണത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

കനത്ത മഴയില്‍ വീട് തകര്‍ന്നു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി Read More »

വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ 5ാമത് പച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി

അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിസാന്‍സഭ പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. സി.കെ. ആനന്ദകുമാരന്‍, കെ. മോഹനന്‍, സിപിഐ അളഗപ്പ വെസ്റ്റ് സെക്രട്ടറി കെ.ആര്‍. അനൂപ്, സംസ്‌കൃതി ചെയര്‍മാന്‍ കെ. പീതാംബരന്‍, സെക്രട്ടറി സി.ബി. സുരേഷ്, ആന്റണി എന്നിവര്‍ സന്നിഹിതരായി. കര്‍ഷകനായ കെ. പീതാംബരനാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഓണത്തിന മുന്‍പ് പടവലം, പയര്‍, വെണ്ട തുടങ്ങി പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് പ്രത്യേക ചന്ത വഴി വിതരണം ചെയ്യുമെന്ന് സംഘാടകര്‍

വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ 5ാമത് പച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ നെല്‍കൃഷി പഠിക്കുന്നതിനായി ഞാറ് നടാന്‍ പാടത്തേക്ക് ഇറങ്ങിയത് വേറിട്ട കൃഷി പാഠമായി

അളഗപ്പനഗര്‍ പഞ്ചായത്തിലെ മണ്ണംപേട്ട മേടംകുളങ്ങര പാടശേഖരത്തില്‍ പാരിജാതം ഹരിത സേനയുടെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുത്സവത്തിന്റെ ഭാഗമായാണ് കുട്ടികള്‍ പാടത്തേക്ക് ഇറങ്ങിയത്.കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പാടത്ത് ഞാറ് നടാന്‍ ഇറങ്ങിയത് ആവേശകരമായ അനുഭവമായി. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളായ നിലമൊരുക്കല്‍, ഞാറ്റടി തയ്യാറാക്കല്‍, ഞാറുനടീല്‍ എന്നിവയുടെ പാഠങ്ങള്‍ കര്‍ഷകരില്‍ നിന്നും കര്‍ഷകതൊഴിലാളികളില്‍ നിന്നും നേരിട്ട്  കുട്ടികള്‍ മനസിലാക്കി. കര്‍ഷകതൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ ഞാറ് നടുന്നതിനു കുട്ടികളെ പരിശീലിപ്പിച്ചു. കൃഷിപാട്ടുകള്‍ക്കൊപ്പം കുട്ടികള്‍ ഒരു പാടം മുഴുവനും ഞാറുനട്ടു.

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ നെല്‍കൃഷി പഠിക്കുന്നതിനായി ഞാറ് നടാന്‍ പാടത്തേക്ക് ഇറങ്ങിയത് വേറിട്ട കൃഷി പാഠമായി Read More »

നെന്മണിക്കര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കരയോഗം പ്രസിഡന്റ് ടി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് രാമന്‍കുട്ടി കരുമാലി, കരയോഗം സെക്രട്ടറി അനില്‍ മാറഞ്ചേരി, ട്രഷറര്‍ പാര്‍ത്ഥസാരഥി, തൃക്കൂര്‍- കല്ലൂര്‍ മേഖല കണവീനര്‍ നന്ദന്‍ പറമ്പത്ത്, താലൂക്ക് യൂണിയന്‍ വനിതാ സമാജം വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, വനിതാ സമാജം പ്രതിനിധി രാജലക്ഷ്മി, ആമ്പല്ലൂര്‍ പ്രതിനിധി എസ്. ഹരീഷ്‌കുമീര്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു Read More »

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കോടാലിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗൃഹപ്രവേശം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ താക്കോല്‍ കൈമാറ്റം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രജ്ഞിത്ത് അധ്യക്ഷനായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവീസ്, കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എ. നസീര്‍, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. പ്രമോദ്, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കോടാലിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു Read More »

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എല്‍.എ. പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായി. പുതുക്കാട് നിയോജകമണ്ഡലത്തിലെ 2023-24 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ പരീക്ഷയില്‍ 1200/1200 മാര്‍ക്ക് നേടിയ പ്രതിഭകള്‍, സിബിഎസ്ഇ & ഐസിഎസ്ഇ പരീക്ഷകളില്‍ എ വണ്‍ നേടിയവര്‍, പരീക്ഷകളില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു Read More »

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍ പി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബാന്റ്‌സെറ്റ് രൂപീകരിച്ചു

മുന്‍ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സിറില്‍ സി. വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രധാനാധ്യാപിക കെ.പി. ബിന്ദു, ഒ എസ് എ പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി എന്നിവര്‍ സന്നിഹിതരായി. 

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍ പി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബാന്റ്‌സെറ്റ് രൂപീകരിച്ചു Read More »

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണവും നടത്തി

ക്ഷേത്രം രക്ഷാധികാരിയും വരന്തരപ്പിള്ളി ഹരിത ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡിയുമായ ഡോ. കെ.എസ്. കൊച്ചുമോന്‍ പുസ്തകത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് അനില്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് മുളയ്ക്കല്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സെക്രട്ടറി സുബ്രന്‍ എടശേരി, ക്ഷേത്രം മേല്‍ശാന്തി ജയന്‍, കീഴ്ശാന്തിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, മാതൃസമിതി, യുവജന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണവും നടത്തി Read More »