nctv news pudukkad

nctv news logo
nctv news logo

latest news

nctv news- pudukad news

കേന്ദ്ര ഗവ. വിത്ത് ബില്ല് പിന്‍വലിക്കുക, രാസവള വിലവര്‍ദ്ധന പിന്‍വലിക്കുക, തൊഴിലുറപ്പ് ഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യജീവി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പുതുക്കാട് സെന്ററില്‍ നടന്ന പ്രതിഷേധാഗ്‌നി സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. എഐകെഎസ് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, സിപിഐ പുതുക്കാട് എല്‍സി സെക്രട്ടറി വി.ആര്‍. രബീഷ്, എഐകെഎസ് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍, എഐകെഎസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബി. സുരേഷ്, സുനന്ദ ശശി ,ടി.ബി. രാധാകൃഷ്ണന്‍, പി.എ. ജോര്‍ജ്ജ്, വി.എസ്. ജോഷി, എഐകെഎസ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ …

കേന്ദ്ര ഗവ. വിത്ത് ബില്ല് പിന്‍വലിക്കുക, രാസവള വിലവര്‍ദ്ധന പിന്‍വലിക്കുക, തൊഴിലുറപ്പ് ഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യജീവി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു Read More »

nctv news- pudukad news

തലോര്‍ കുന്നിശ്ശേരി റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ്് വി.ടി. വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ സജിത സുനില്‍, എം.വി. ഉദയന്‍, വി.എസ്. സുജിത്, നിഷ വേണു എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

ചെങ്ങാലൂര്‍ മനക്കല്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേലൂപ്പാടത്തേക്ക് പൈപ്പ് ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബേബി കീടായി, അസി. എഞ്ചിനീയര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. സുബ്രന്‍, മുന്‍ പഞ്ചായത്ത് അംഗം ടീന തോബി സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.ആര്‍. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

NCTV NEWS- PUDUKAD CHURCH- PUDUKAD NEWS

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് കൊടിയേറ്റ് നിര്‍വഹിച്ചു. ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന തിരുകര്‍മ്മങ്ങളും നടത്തി. അസി. വികാരി ഫാദര്‍ ഡെറിന്‍ അരിമ്പൂര്‍, ജനറല്‍ കണ്‍വീനര്‍ ഷാജു മൂലന്‍, ട്രസ്റ്റിമാരായ പോള്‍സണ്‍ കൊടവരക്കാരന്‍, കെ.ജെ. ജോജു, ജോഷി പൊന്തോക്കന്‍, ഡെയ്‌സണ്‍ മഞ്ഞളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ ജെസ്റ്റിന്‍ തേയ്ക്കാനത്ത് കാര്‍മികനായി.  ജനുവരി 30, 31, ഫെബ്രുവരി 1,2 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 

nctv news- pudukad news

മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചു.

വാസുപുരം പാലത്തിനു സമീപത്തെ കൃഷി തോട്ടത്തില്‍ രാത്രിയെത്തിയ കാട്ടുപന്നിക്കൂട്ടം വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. നെല്‍കൃഷിക്കും നാശമുണ്ടാക്കി. നൂലുവള്ളി സ്വദേശി ശിവന്‍ തണ്ടാശേരിയുടെ കതിരുവന്ന നെല്‍ച്ചെടികളാണ് കാട്ടുപന്നികൂട്ടം നശിപ്പിച്ചത്. ശിവന്റെ കൃഷിയിടത്തില്‍ മന്ദരപ്പിള്ളി സ്വദേശി പൊനത്തി തങ്കപ്പന്‍ കൃഷി ചെയ്ത വാഴകളും പന്നിക്കൂട്ടം കുത്തിമറിച്ചിട്ടു. പന്നിശല്യം മൂലം കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കയാണെന്ന് നൂലുവള്ളിയിലെ കര്‍ഷകനായ ശിവന്‍ തണ്ടാശേരി പറയുന്നു. കഴിഞ്ഞ രാത്രി അവിട്ടപ്പിള്ളിയിലും കാട്ടുപന്നിക്കൂട്ടം കൃഷി നാശം വരുത്തിയിരുന്നു. നൂലുവള്ളി സ്വദേശി അവിട്ടപ്പിള്ളി, മൂന്നുമുറി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികൂട്ടം …

മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചു. Read More »

nctv news- pudukad news

പ്രളയത്തില്‍ തകര്‍ന്ന കാരുര്‍ചിറ ബണ്ട് റോഡിന് ആറുവര്‍ഷത്തിവനു ശേഷം ശാപമോക്ഷമാകുന്നു.

ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ ചാലക്കുടി റോഡിനെ കുണ്ടായി അണ്ണല്ലൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ് ആളൂര്‍ പഞ്ചായത്തിലെ കാരൂര്‍ചിറ ബണ്ട് റോഡ്. ഒന്നേകാല്‍ കിലോമീറ്റര്‍ നീളം വരുന്ന ഈ റോഡ് 2018ലെ പ്രളയകാലത്ത് വെള്ളം കയറി തകര്‍ന്നിരുന്നു. 2019 20 ല്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റോഡിന്റെ പുനര്‍നിര്‍മാണത്തിന് ഒരു കോടി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ പണികള്‍ മൂന്നര വര്‍ഷം മുമ്പ് തുടങ്ങിവെച്ചെങ്കിലും കാരൂര്‍ചിറയുടെ വശം കോണ്‍ക്രീറ്റ് ഭിത്തികെട്ടുന്ന പണി മാത്രമാണ് അന്ന് …

പ്രളയത്തില്‍ തകര്‍ന്ന കാരുര്‍ചിറ ബണ്ട് റോഡിന് ആറുവര്‍ഷത്തിവനു ശേഷം ശാപമോക്ഷമാകുന്നു. Read More »

NCTV NEWS- PUDUKAD NEWS

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്ദീപ് കണിയത്ത്, സൈമണ്‍ നമ്പാടന്‍, ജിഷ ഡേവീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

nctv news- pudukad news

പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ കൊടകര ഗ്രാമപഞ്ചായത്തിന്റെയും കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് ദിന സന്ദേശ റാലി നടത്തി

 കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിന്നും ആരംഭിച്ച് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ച റാലിയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എഫ്. ഫ്രാന്‍സി, പഞ്ചായത്ത് അംഗങ്ങളായ മിനി ദാസന്‍, ലിജോ കളത്തിങ്കല്‍, സുമി ബിജു, സമിത മനോജ്, ദിവ്യ ഷിജു എന്നിവര്‍ പ്രസംഗിച്ചു.

nctv news

എസ്എസ്എല്‍സി തുല്യതാ പരീക്ഷയില്‍ വിജയം നേടി 71 കാരി

തൃക്കൂര്‍ സ്വദേശിനി മേരി ലോനപ്പന്‍ എലുവത്തിങ്കലാണ് ആഗ്രഹത്തിനൊപ്പം പരിശ്രമം കൂടിയായാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗം സിന്ധുമോള്‍ രാജേഷും മുന്‍ പഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടും ചേര്‍ന്ന് മേരിയെ ആദരിച്ചു. മനീഷ് തോണിപറമ്പില്‍, അശോകന്‍ നെല്ലിശ്ശേരി, ജോണ്‍ കടമററത്തില്‍ എന്നിവര്‍ സന്നിഹിതരായി. 

nctv nesws- pudukad news

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി

 പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ് ഘോഷയാത്രയായി എത്തിയ സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. എന്‍സിസി, ജെആര്‍സി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ടീമുകളോടൊപ്പം തെയ്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍  എന്നിവയുടെ അകമ്പടിയോടെയാണ് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്‌കൂള്‍ പരിസരത്ത് ഘോഷയാത്രയെ എതിരേറ്റത്. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത …

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി Read More »

NCTV NEWS- PUDUKAD NEWS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവായ സി.എം. ജോര്‍ജിന്റെ ചരമവാര്‍ഷികദിനത്തില്‍ കെവിവിഇഎസ് പുതുക്കാട്  യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി

പ്രസിഡന്റ് എന്‍.ആര്‍. ജോഷി, ഭാരവാഹികളായ ജേക്കബ്, സണ്ണി, ബിജു, ആര്‍.ആര്‍. ഷാജു, വിന്‍സന്റ്, പ്രകാശന്‍, ഷാജു അരുനാട്ടുകരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂക്കര സ്വദേശി മരിച്ചു

മുത്രത്തിക്കര കൊരട്ടിക്കാട്ടില്‍ ബാബു എന്നു വിളിക്കുന്ന അറുമുഖനാണ് മരിച്ചത്. 55 വയസായിരുന്നു. ജനുവരി 01നായിരുന്നു അപകടം. നന്തിക്കര സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിപ്‌സ് ഹട്ട് ബേക്കറിയുടെ ഉടമയാണ് ബാബു. കടതുറക്കാന്‍ പോകുന്നതിനിടെ കുറുമാലിയില്‍ വെച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ബാബുവിനും ഭാര്യയ്ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ബാബു മരിച്ചു. ബാബുവിന്റെ സംസ്‌കാരം നടത്തി. സിന്ധുവാണ് ഭാര്യ. മക്കള്‍- അനന്ദു, ആദര്‍ശ്.

NCTV NEWS- PUDUKAD NEWS

ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു

ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്ന് നൂര്‍ജഹാന്‍ നവാസ് ചൊവ്വാഴ്ച രാവിലെയാണ് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ്കുമാറിന് നൂര്‍ജഹാന്‍ നവാസ് രാജിക്കത്ത് സമര്‍പ്പിച്ചത്. മറ്റത്തൂരില്‍  കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പ്രസിഡന്‍ര്, വൈസ് പ്രസിഡന്‍ര് തെരഞ്ഞെടുപ്പിനു മുമ്പായി ഉണ്ടായ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടരാജിയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ സഹായത്തോടെ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുപ്പു നടന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ …

ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു Read More »

nctv news

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡ് അംഗങ്ങള്‍ക്കും തൃക്കൂര്‍ പഞ്ചായത്ത് പരിധിയിലെ ജില്ല, ബ്ലോക്ക്, ഡിവിഷന്‍ അംഗങ്ങള്‍ക്കും തൃക്കൂര്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രാജന്‍ നെല്ലായി സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നന്ദന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക, ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന, പഞ്ചായത്ത് അംഗങ്ങളായ അമൃത സുനില്‍, മായ രാമചന്ദ്രന്‍, സൈമണ്‍ നമ്പാടന്‍, റെജി ജോര്‍ജ്, ലൈബ്രറേറിയന്‍ മനോജ് കുമാര്‍, സെക്രട്ടറി ബിജു എന്നിവര്‍ പ്രസംഗിച്ചു. 

nctv news-pudukad news

മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയുമായിരുന്ന വെണ്ടോര്‍ മാടമ്പി ചോനേടന്‍ ജോര്‍ജ് അന്തരിച്ചു

78 വയസായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അളഗപ്പ ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അളഗപ്പ മില്ലിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഞായര്‍ രാവിലെ 09.15ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍. മേരിയാണ് ഭാര്യ. സഖി, ശോഭ, സിജി എന്നിവര്‍ മക്കളും ജോബി, പ്രിന്‍സ്, ജോമോന്‍ എന്നിവര്‍ മരുമക്കളുമാണ്.

nctv news update- pudukad news

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബിയെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ റെജി ജോണ്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അശ്വതി വിബിയ്ക്ക് 10 വോട്ടും റെജി ജോണിന് 6 വോട്ടും ലഭിച്ചു. മറ്റത്തൂര്‍ഡിവിഷന്‍ അംഗമാണ് അശ്വതി വിബി, പള്ളിക്കുന്ന് ഡിവിഷന്‍ അംഗമാണ് റെജി ജോണ്‍.

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുന്ന മഹത്തായ തിരുനാളാണ് ക്രിസ്മസ്.ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, ഡിസംബർ 25-നാണ് ആഘോഷിക്കപ്പെടുന്നത്. മഞ്ഞുവീഴുന്ന ഡിസംബർ രാവുകളിൽ നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും ഒരുക്കി ലോകം ഈ ദിനത്തെ വരവേൽക്കുന്നു. ക്രിസ്മസ്…സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം.. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും …

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട് Read More »

nctv news- pudukad news

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്.

വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ലോകമെമ്പാടും യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്. എല്ലാ ആഘോഷങ്ങളേയും പോലും ജാതി-മതഭേദമന്യേ കേരളത്തിലെ ജനം ക്രിസ്മസും ആഘോഷിക്കുന്നു. നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, കരോള്‍, കേക്ക് തുടങ്ങിയവയുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകള്‍കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷം.ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ …

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്. Read More »

nctv news- pudukad news

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 4 കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഒരു ജനറല്‍ സര്‍ജറി ഡോക്ടറുടേയും തസ്തികകള്‍ പുതുതായി സര്‍ക്കാര്‍ അനുവദിച്ചു. ആശുപത്രി സന്ദര്‍ശനവേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യമായ ഡോക്ടര്‍മാരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നിയമിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ദീര്‍ഘനാളത്തെ ഒരാവശ്യം ഇതോടെ യാഥാര്‍ത്ഥ്യമാകും. നിലവിലുള്ള ഗൈനക്, ഓര്‍ത്തോ, പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അതാത് വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ലഭ്യമാകും. സംസ്ഥാനത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 ഓളം ഡോക്ടര്‍മാരുടെ തസ്തികകളാണ് സര്‍ക്കാര്‍ പുതുതായി അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.

nctv news-pudukad news

 കൊടകരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊടകര വല്ലപാടി മുരിങ്ങത്തേരി വീട്ടില്‍ ലളിത് പ്രശാന്തിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്. ഡിസംബര്‍ 20ന് കൊടകര  സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി കഞ്ചാവ് കൈവശം വെച്ചതിനാണ് ഇയാള്‍ പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. കൃഷ്ണ പ്രസാദ്, എ എസ്‌ഐമാരായ സാജു, ബിനു പൗലോസ്, ആഷ്‌ലിന്‍ ജോണ്‍, ഷീബ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, …

 കൊടകരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More »