സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 45,360 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 45,360 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയുമായി.
സ്വകാര്യബസുകളുടെ സൂചനാപണിമുടക്ക് അനവസരത്തിലെന്ന് ഗതാഗത മന്തി കെ. രാജു കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് അര്‍ധരാത്രിയിലാണ് അവസാനിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ സമരം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം. അതേസമയം ബസുകള്‍ നിരത്തിലിറങ്ങാതായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്നവരും …
സ്വകാര്യബസുകളുടെ സൂചനാ പണിമുടക്കില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍ Read More »
അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി. അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, ബികെഎംയു പുതുക്കാട് മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍, സിപിഐ അളഗപ്പ ഈസ്റ്റ് എല്‍സി സെക്രട്ടറി വി.കെ. അനീഷ്, ടി.എന്‍. മുകുന്ദന്‍, …
അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി Read More »
സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.
വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമി സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ലക്ഷ്യവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. മണ്ണംപേട്ട മുതല്‍ ലോര്‍ഡ്‌സ് അക്കാദമി വരെ നടന്ന മിനി മാരത്തോണ്‍ മണ്ണംപേട്ട പള്ളി വികാരി ഫാദര്‍ സെബി കാഞ്ഞിരത്തിങ്കല്‍ ഫഌഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്. വരന്തരപ്പിള്ളി എസ്‌ഐ ജെയ്‌സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവരെയും പങ്കെടുത്തവരെയും അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍, അഡ്മിനിസ്്‌ട്രേറ്റര്‍ …
തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി. റോഡിലേക്കും വീടിന് മുകളിലേക്കും ഏതു സമയവും ചെരിഞ്ഞ് വീഴാവുന്ന അവസ്ഥയില്‍ നിന്നിരുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്. വാര്‍ഡ് അംഗം ലിന്റോ തോമസും പൊതുപ്രവര്‍ത്തകരും ഇറിഗേഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുന്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍, പുതുക്കാട് നിയോജക മണ്ഡലം ദുരന്തനിവാരണം നോഡല്‍ ഓഫീസറായ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയെ …
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. വനാതിര്‍ത്തിയിലുള്ള ജനവാസ മേഖലകളില്‍ എലിഫന്റ് പ്രൂഫ് ട്രെഞ്ച് കുഴിക്കാന്‍ വനം വകുപ്പ് അധികൃതര്‍ വൈമനസ്യം കാണിക്കുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരന്തരമായി കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തില്‍ അകപ്പെട്ട് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന പ്രാദേശവാസികളെ രക്ഷിക്കാന്‍ വനംവകുപ്പും സര്‍ക്കാരും മുന്‍ കയ്യെടുക്കുന്നില്ലെന്നും …
വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം. രണ്ടു വീടുകളിലാണ് നാശനഷ്ടം സംഭവിച്ചത്. ഗൃഹോപകരണങ്ങളും വയറിംഗ് സാമഗ്രികളും കത്തി നശിച്ചു. ചെമ്പന്‍ സുള്‍ഫീക്കറിന്റെ വീടിന്റെ തറ ഇടിഞ്ഞു. സ്വിച്ച് ബോര്‍ഡുകള്‍, എസി, മോട്ടോര്‍, ഇന്‍വെര്‍ട്ടര്‍, ഫാനുകള്‍ എന്നിവ കത്തി നശിച്ചു. പൂച്ചേരി ജയയുടെ വീട്ടിലെ ഫാനുകള്‍, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ ടിവി സെറ്റ് ടോപ്പ് ബോക്‌സ് എന്നിവയും കത്തി നശിച്ചു. കഴിഞ്ഞദിവസവും സമാനരീതിയില്‍ ഇടിമിന്നലേറ്റ് വെട്ടിങ്ങപ്പാടം താര്യം കണ്ടത്തില്‍ ത്രേസ്യാമ്മയുടെ വീട്ടിലും നാശനഷ്ടമുണ്ടായി.
കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. ടി.ജെ. സനീഷ്‌കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്, മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, അലക്‌സ് …
വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വാര്‍ഡ് അംഗം പുഷ്പക്കാരന്‍ ഒറ്റാലി, ശ്രുതി രാഗേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
അതി ദാരിദ്ര പട്ടികയില്‍ ഗുണഭോക്താക്കളെ ദാരിദ്ര്യമുക്തരാക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഒരു അതിദാരിദ്ര്യ കുടുബത്തിന്റെ ചികിത്സ, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിലേക്കായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയും പങ്കാളികളാവുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും 15,000 രൂപ അതിദരിദ്രര്‍ക്കായി നല്‍കിക്കൊണ്ടാണ് ഹരിത കര്‍മ്മ സേന മാതൃകയായത്. നെന്മണിക്കര ഗ്രാമപഞ്ചായത്ത് എംസിഎഫില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി ഹരിതകര്‍മ്മ സേനയില്‍ നിന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുക ഏറ്റുവാങ്ങി. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, …
സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓഫ് സ്‌റ്റേജ്, ഓണ്‍ സ്‌റ്റേജ്, സ്‌പോര്‍ട്‌സ്, ഗെയിംസ് വിഭാഗത്തിലായി 400 ല്‍ അധികം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൈമാറി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 418 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …
സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് …
സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും Read More »
വ്യാഴാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഇറങ്ങി 5 ഇരുചക്രവാഹനങ്ങളിലേക്ക് കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറക്കാനായി കാത്തുകിടന്നിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ബസ് വരുന്നത് കണ്ട ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇരുചക്രവാഹനങ്ങള്‍ ബസിനടിയില്‍പ്പെട്ടു. ഓടിയിറങ്ങിയ യാത്രക്കാരില്‍ 2 പേര്‍ക്ക് നിസാര പരുക്കേറ്റു. വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. ചേര്‍പ്പില്‍ നിന്നും പുതുക്കാടേക്ക് വരികയായിരുന്ന ശ്രീ വടക്കുനാഥന്‍ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. …
സംഘം പ്രസിഡന്റ് പറപ്പൂക്കര സ്വദേശി നന്തിക്കര മുല്ലയ്ക്കല്‍ വീട്ടില്‍ ജയലാലിനെയാണ് നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നിക്ഷേപകരില്‍ നിന്ന് പണം തട്ടി ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുതുക്കാട് പൊലീസ് ജയലാലിനെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. പറപ്പൂക്കര സ്വദേശികളായ പ്രസന്നകുമാര്‍, ജോസ് എന്നിവരുടെ പരാതിയില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. നന്തിക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിലെ 300 ഓളം പേരില്‍ നിന്നായി 1.40 …
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍ സന്നിഹിതയായിരുന്നു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്
സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരന്‍, ഡേവീസ് അക്കര, രഞ്ജിത്ത് കൈപ്പിള്ളി, രജനി സുധാകരന്‍, ജോണ്‍സണ്‍ സാനി, വി.കെ. വേലുക്കുട്ടി, ടി.സി. രാജന്‍, ഷൈനി ജോജു, സുധന്‍ കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മഹാനവമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവ നടന്നു. നവരാത്രി പ്രമാണിച്ചു ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തില്‍ വൈകിട്ടു സംഗീതാര്‍ച്ചനകളും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. നാവിലും അരിയിലും ഹരിശ്രീ കുറിച്ച് ആചാര്യന്മാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷര മധുരമേകും. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. ചൊവ്വാഴ്ച രാവിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ …
ടോള്‍ ഗേറ്റ് തുറന്നുവിട്ട് ടോള്‍ പിരിവ് നഷ്ടപ്പെടുത്തിയതിലും ഓട്ടോമാറ്റിക് ബാരിയറുകളും ക്യാമറകളും തകര്‍ത്തതിലുമാണ് നഷ്ടം. പൊതുമുതല്‍ നശിപ്പിച്ചതിന് ടോള്‍ കരാര്‍ കമ്പനിയുടെ പരാതിയില്‍ എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് തുടങ്ങി കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു.