ജലസംരക്ഷിക്കേണ്ടതിനെ പറ്റി ലളിതമായ രീതിയിലായിരുന്നു എന്‍എസ്എസ് അംഗങ്ങള്‍ സന്ദേശം കൈമാറിയത്. തെരുവ് നാടകത്തിന് പുറമെ ജലസംരക്ഷണ സന്ദേശമുള്‍ക്കൊള്ളിച്ച കലണ്ടര്‍, സ്‌കെയില്‍ എന്നിവയും കുട്ടികള്‍ക്കു വിതരണം ചെയ്തു. അമൃത് മിഷന്റെ ഭാഗമായി വിഎച്ച്എസ്‌സി നാഷണല്‍ സര്‍വീസ് സ്‌കീം, തദ്ദേശ സഹകരണ വകുപ്പുമായി സഹകരിച്ചു നടത്തുന്ന ജലം ജീവിതം പദ്ധതിയോടനുബന്ധിച്ചാണ് പരിപാടി ഒരുക്കിയത്. തെരുവ് നാടകം കൗണ്‍സിലര്‍ നിത പോള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജു എല്‍. പുല്ലന്‍ അധ്യക്ഷത വഹിച്ചു. അമൃത് മിഷന്‍ കോര്‍ഡിനേറ്റര്‍ രാഹുല്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ജോസ്ലിന്‍, ജിവിഎച്ച്എസ്എസ് നന്തിക്കര എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ. ലിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മെസ്സേജ് മിറര്‍, ക്യാമ്പസ് ക്യാന്‍വാസ് എന്നിവ സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറുകയും വിദ്യാര്‍ത്ഥികള്‍ക്കായി ജല ഗുണനിലവാര പരിശോധനകള്‍ സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു.