nctv news pudukkad

nctv news logo
nctv news logo

latest news

obit

പുതുക്കാട് ഒല്ലൂക്കാരന്‍ ആനി അന്തരിച്ചു

പുതുക്കാട് അശോക റോഡില്‍ ഒല്ലൂക്കാരന്‍ ഫ്രാന്‍സീസ് ഭാര്യ ആനി (85) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (06.01.2024) ഉച്ചതിരിഞ്ഞ് 3.30ന്. മക്കള്‍- തെരേസ ജോസി, പോള്‍ ജോ, ഫെലിക്‌സ്, ജോജി മരുമക്കള്‍- ജോസി, ആന്‍സി ജോ, പരേതയായ നിര്‍മല

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു

തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്.

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2024

പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. പുതുവർഷത്തിൽ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്.

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം

തൊഴിലവസരങ്ങളും അറിയിപ്പുകളും

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് സങ്കല്‍പ്പ യാത്ര അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളില്‍ഡ്രോണ്‍ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്‌പ്രേയിങ് നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥ അനില എന്നിവര്‍ സന്നിഹിതരായിരുന്നു. വരാക്കര പാടശേഖരസമിതി പ്രസിഡന്റ് ദീപക് വല്ലച്ചിറക്കാരന്റെ കൃഷിയിടത്തിലാണ് നാനോ യൂറിയ സ്‌പ്രേയിങ് നടത്തിയത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, പി.ഡി. ജെയിംസ്, രജനി സുധാകരന്‍, സതി സുധീര്‍, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.

kappa

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കല്ലൂര്‍ വടക്കുമുറി സ്വദേശി തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊലപാതകം, വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 10 കേസ്സുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസുകളില്‍ നിരന്തരം പ്രതിയായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗമാണ് ഉത്തരവിറക്കിയത്. വരന്തരപ്പിളളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രമേഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ക്യു ആര്‍ കോഡ്

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ബിജി ഡേവിസ്, ലത ഷാജു, ഷിനി ജെയ്‌സണ്‍, കെ.വി നന്ദകുമാര്‍, സി.ഡി. സിബി, ടി.കെ. …

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു Read More »

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓര്‍ഡിനേറ്റര്‍ വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുത്ത 32 ക്ലബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ജി. സബിത, ബ്ലോക്ക് …

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി Read More »

വേങ്ങാട് - ഉഴിഞ്ഞാൽ പാടം തോട് റോഡ് നവീകരിക്കുന്നു.

പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനൂപ് മാത്യു, ഹിമാദാസന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

കുഞ്ഞാലി പാറ കനാല്‍ ബണ്ട്

കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്തപാടം, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ സുധീഷ്, കൊടകര പട്ടിക …

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു Read More »

mattathur glps

 കൊടകര ജി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്  മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു

 പ്രിന്‍സിപ്പല്‍ ഡിമ്പിള്‍ കെ. സണ്ണി ഉദ്്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.എസ്. ബീന അധ്യക്ഷത വഹിച്ചു. സൗമ്യ എം. മുക്കുളത്ത്, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സ്വപ്ന, ടി.ആര്‍. ഔസേപ് കുട്ടി, അന്നമ്മ, എം.എ. മീതു, എം.എന്‍. അജിതകുമാരി, മറിയമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. //

kottolipadam road

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു

തിരക്കേറിയ വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ വശത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വേലൂപ്പാടം ഭാഗത്ത് കാനയില്‍ നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും മാലിന്യങ്ങളുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയത്. വീതി കുറഞ്ഞ റോഡില്‍ ഒരു വശത്ത് മണ്‍കൂനയും മറുവശത്ത് വൈദ്യുതി പോസ്റ്റുകളും കൊണ്ട് ഇട്ടതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ വന്നാല്‍ മണ്‍കൂനയില്‍ ഇടിക്കുമെന്ന അവസ്ഥയാണ്. റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ തള്ളിയ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റി സുഗമസഞ്ചാരം ഒരുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് …

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു Read More »

nss camp pudukad

നന്തിക്കര ജിഎച്ച്എസ്സ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ് ക്യാമ്പ് സമന്വയം 2023 പുതുക്കാട് ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗ്ഗീസ് ചാക്കോ, സുദേവന്‍, അധ്യാപികമാരായ ഫസീല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ മുക്ത നവകേരളം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ സന്ദേശം. 

parappukara panchayath

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി.എസ്. അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി.കിഷോര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സുരേന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. …

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു Read More »