ഓട്ടോറിക്ഷയിൽ 24 മണിക്കൂറും മദ്യവിൽപ്പന; പഴയന്നൂരിൽ 41 കുപ്പി വിദേശമദ്യവുമായി ആലത്തൂർ സ്വദേശി പിടിയിൽ
ഡ്രൈ ഡേ ഇല്ല, മുടക്കങ്ങൾ ഇല്ല. രാവെന്നോ പകലെന്നോ ഇല്ല. 24 മണിക്കൂറും മദ്യപനം നടത്തിയിരുന്ന സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി. എക്സൈസ് വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള രാത്രികാല പട്രോളിങ്ങിനിടെയാണ് പഴയന്നൂർ റേഞ്ചിലെ എളനാട് കിഴക്ക് മുറി ജുമാ മസ്‌ജിദിന് മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ പ്രവർത്തിച്ചിരുന്ന ബാർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട പാലക്കാട് ആലത്തൂർ കണ്ണമ്പ്ര കല്ലിങ്ങ പാടം പതുപ്പിള്ളി വീട്ടിൽ ഷാജിയെ (54) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 41 കുപ്പി ഇന്ത്യൻ …



















