ഒല്ലൂരിൽ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കാട് വെട്ടിമാറ്റി യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂർ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സുരേഷ് ചെമ്മനാടൻ പരാതി നൽകി.
ഒല്ലൂർ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ ഏകദേശം 300 മീറ്റർ നീളത്തിൽ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നതാണ് പരാതിക്ക് കാരണം. പത്ത് മീറ്ററോളം വീതിയിൽ കാട് മൂടിയതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയിൽ പറയുന്നു.
കാട് വളർന്നതോടെ പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഇവിടെ താവളമാക്കുന്ന സാഹചര്യമുണ്ടായെന്നും, സമീപ പ്രദേശങ്ങളിൽ പാമ്പ് ശല്യം വർധിച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കമ്പനി പടി മുതൽ ഇ.എസ്.ഐ വരെയുള്ള ഭാഗത്തെ കാട് അടിയന്തരമായി വെട്ടിമാറ്റി ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ചെമ്മനാടൻ തൃശൂർ ജില്ല പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയത്.






