ഒല്ലൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആരുടെയും പരുക്ക് ഗുരുതരമല്ല
ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ്സും പാലപ്പിള്ളി റൂട്ടിലോടുന്ന സുമംഗലീസ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഒല്ലൂര്‍ പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11 കാലോടെയായിരുന്നു അപകടം.



















