nctv news pudukkad

nctv news logo
nctv news logo

Kerala news

ദേശീയപാതയിലെ കൊടകര പൊലീസ് സ്‌റ്റേഷനു സമീപം സര്‍വീസ് റോഡരുകില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയായി

ഈ ഭാഗത്ത് ഏതാനും മീറ്ററുകള്‍ മാത്രമാണ് കാന നിര്‍മിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്.  റോഡിനു ചേര്‍ന്ന് കാന നിര്‍മിക്കാനായി കുഴിച്ച ഭാഗത്ത് പാഴ്‌ച്ചെടികള്‍ വളര്‍ന്ന് മൂടിക്കിടക്കുന്നതാണ് അപകടക്കെണിയാകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ സുരക്ഷ സംവിധാനമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു

ദ്വിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നാടക സീരിയല്‍ ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ കോടാലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എ. ശശിപ്രഭാകരന്‍ കോടാലിയെ വേദിയില്‍ പൊന്നാടയണിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശ്, ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

വയനാടിന് കൈത്താങ്ങായി കൊടകര വഴിയമ്പലം പ്രതീക്ഷ കൂട്ടായ്മ

കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10001 രൂപ പ്രതീക്ഷ കൂട്ടായ്മ പ്രസിഡന്റ് കെ.എസ്. ബാദു, സെക്രട്ടറി പി.സി. ലെജീഷ്, അംഗങ്ങളായ ടി.എന്‍. ബിജു, വി.ജി. ജിനേഷ് എന്നിവര്‍ ചേര്‍ന്ന് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൈമാറി.

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2023-24 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സമീന തോമസ്, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

വയനാടിന് കൈത്താങ്ങായി മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച വയനാടിനൊരു കൈത്താങ്ങ് ധനസഹായം മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷിജു പാണ്ടാരി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍. ലീന, സ്‌കൂള്‍ മാനേജര്‍ കെ. ഗോപകുമാര്‍, എം പി ടി എ പ്രസിഡന്റ് മെല്‍വി, അധ്യാപിക ഷാലി കെ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

MUPLIYAM GHSS- MUPLIYAM SCHOOL- NCTV NEWS- NCTV PUDUKAD- CMDRF- WAYANAD

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 77100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.എ. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായി.

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര റോഡ് സഞ്ചാരയോഗ്യമാക്കുക, തെരുവുനായ ശല്യം അവസാനിപ്പിക്കുക, ക്രമിറ്റോറിയം തുറന്നു കൊടുക്കുക, പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി. എം. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കൈപ്പിള്ളി, എ.എം. ബിജു, സി.എച്ച്. സാദത്ത്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ്, ഷൈനി ബാബു, ശാലിനി …

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി Read More »

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

കൃഷി ഓഫീസര്‍ പി.ആര്‍. കവിത പാഠശാല ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹൈസ്‌കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ സുകുമാരന്‍ അധ്യക്ഷയായി. പാടങ്ങളെ പാഠമാക്കുന്നവിധത്തില്‍ വിപുലമായ അനുഭവസമ്പത്ത് കര്‍ഷകരായ സുരേന്ദ്രന്‍ കെ.എസ്, കേശവന്‍ കോറ്റുകുളം, ലത, രജേഷ് . ടി.വി, എന്നിവരും വരന്തരപ്പിള്ളി അസി. കൃഷി ഓഫീസര്‍  ശ്രീനിവാസന്‍, കെ.കെ. അനീഷ് കുമാര്‍, ടി. ശ്രീനാഥ്, ലിന്റോ . വി.എ. എന്നിവര്‍ പങ്കുവെച്ചു.

മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു

ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി ചണ്ടിയും മരങ്ങളും മറ്റും അടിഞ്ഞു കൂടി കിടക്കുന്നതും, പുഴയിലെ അനധികൃത കയ്യേറ്റങ്ങളും, മണല്‍ നിറഞ്ഞതും, ഷട്ടറുകളുടെ കേടുപാടുകള്‍ മൂലവും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നും അതിനാലാണ് പുഴ കരകവിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലെ പ്രദേശങ്ങള്‍ വെള്ളത്തിലായതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. …

മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു Read More »

തൃക്കൂര്‍ പഞ്ചായത്തിലെ മന്നം സ്മാരക വായനശാലക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിക്കുന്നതിനു ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതിയ കെട്ടിടം നിര്‍മ്മിക്കാനായി ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വായനശാലകളുടെ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനു കത്ത് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രത്യേകാനുമതി ലഭിച്ചു. ജില്ല എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.

നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു

ഡാ തടിയാ ഉള്‍പ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു. 35 വയസായിരുന്നു. ചേര്‍പ്പ് വല്ലച്ചിറക്കാരന്‍ ബെന്നിയുടെയുംഷാന്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിര്‍മ്മല്‍ ബെന്നി സ്‌റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. 2012 ല്‍ ജയകൃഷ്ണ കാര്‍ണവര്‍ സംവിധാനം ചെയ്ത ‘നവാഗതര്‍ക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’, സുന്ദര്‍ദാസിന്റെ ‘റബേക്ക ഉതുപ്പ് കിഴക്കേമല’, ചന്ദ്രഹാസന്റെ ‘ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു’, മനു കണ്ണന്താനത്തിന്റെ ‘ദൂരം’ …

നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു Read More »

FILM-ACTRESS-SREESHMA.-KERALA FILM AWARD 2024 WINNER- NCTV NEWS- NCTV NEWS LIVE-PUDUKADNEWS- MALAYALAM ACTRESS

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. നൈജോ ആന്റോ അധ്യക്ഷത വഹിച്ചു. ഷാഫി കല്ലുപറമ്പില്‍, രഞ്ജിത് കൈപ്പിള്ളി, ലിന്റോ പള്ളി പറമ്പന്‍, എ.എം. ബിജു, ഷൈനി ബാബു, ശാലിനി ജോയ്, പ്രവീണ്‍ എം. കുമാര്‍, ലിനോ മൈക്കിള്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ദിനേശന്‍ പുതുവത്ത്, രഹന്‍ പള്ളത്തേരി എന്നിവര്‍ സന്നിഹിതരായി.

SREESHMA CHANDRAN- FILM AWARD WINNER 2024- ACTRESS- MALAYALAM INDUSTRY- NCTV NEWS-PUDUKAD NEWS- NCTV LIVE NEWS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു

 മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു. എംഎല്‍എ നേരിട്ട് വീട്ടിലെത്തിയാണ് ശ്രീഷ്മ ചന്ദ്രനെ ആദരിച്ചത്. അവിട്ടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ ചന്ദ്രന്റെ മകളാണ് ശ്രീഷ്മ.

adhar updation

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാൽ ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ചെയ്താൽ അത് സൗജന്യമായിരിക്കും. ജൂൺ 14 ന് ശേഷം ഇതിന് പണം നൽകേണ്ടി വരുമെന്ന് ആധാർ നൽകുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. …

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം Read More »

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന മാനേജര്‍ എ.ഐ. ലതികയ്ക്ക് യാത്രയയപ്പ് നല്‍കി

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. മുകുന്ദപുരം അസി. രജിസ്ട്രാര്‍ ബ്ലിസന്‍ സി. ഡേവിസ് വിശിഷ്ടാതിഥിയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാന്‍സിസ്, ഓഡിറ്റര്‍മാരായ യു.എസ്. ശത്കാന്ത്, ബി. അനൂപ്കുമാര്‍, മുന്‍ പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഡയറക്ടര്‍മാരായ പ്രിന്‍സ് ചെതലന്‍, സി.ജെ. ആന്റണി, കെ.ജെ. ജോജു, ജോജോ കുറ്റിക്കാടന്‍, ടി.എസ്. അര്‍ജുന്‍, അമ്പിളി ഹരി, സുശീല ദിവാകരന്‍, സന്ധ്യാ സുധീര്‍, ബിജി ജോയ്, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ …

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന മാനേജര്‍ എ.ഐ. ലതികയ്ക്ക് യാത്രയയപ്പ് നല്‍കി Read More »

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പ്അസാപ് കേരള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 5 ദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാമ്പ്. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, ഗെയിം ഡെവലപ്പ്‌മെന്റ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങള്‍ക്ക് പുറമെ മറ്റ് വിനോദ പരിപാടികളും ഉണ്ടാകും. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേര്‍ന്നാണ് അസാപ് കേരള ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മേയ് 27 മുതല്‍ 31 വരെ രാവിലെ 9:30 …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

18 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ ആളൂര്‍ പൊലീസ് പിടികൂടി. താഴേക്കാട് കണ്ണിക്കര തോട്ടത്തില്‍ വീട്ടില്‍ 30 വയസുള്ള അരുണിനെയാണ് ആളൂര്‍ ഐ.എസ്.എച്ച്.ഒ മുഹമ്മദ് ബഷീറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 18.020 ഗ്രാം മയക്കുമരുന്നാണ് പോലിസ് പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ പോലീസ് നിരിക്ഷണത്തിലായിരുന്നു. എസ്‌ഐ മാരായ രഘു, രാധാകൃഷ്ണന്‍, എ.എസ്.ഐ ധനലക്ഷ്മി, സിപിഒ മാരായ ബിലഹരി, രതീഷ്, ഹരികൃഷ്ണന്‍, അനീഷ,് …

18 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍ Read More »

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസമുണ്ടായി. എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെ മണലി പാലം വരെ വാഹന നിരയുണ്ടായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുപോകുന്ന ബസുകളെ ടോളില്‍ നിന്നും ഒഴിവാക്കാമെന്ന് പ്ലാസ അധികൃതര്‍ പറഞ്ഞിരുന്നതായി സംഘടന പ്രവര്‍ത്തകര്‍ ജീവനക്കാരോട് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതോടെ പ്രവര്‍ത്തകര്‍ ബസുകള്‍ നിറുത്തി ടോള്‍പ്ലാസയില്‍ ഇറങ്ങി …

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡില്‍ കോതങ്ങലം ക്ഷേത്രപരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു

മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്. മഴക്കാലമായാല്‍ റോഡു തകര്‍ന്ന് സ്ഥിരമായി വെള്ളക്കട്ടുണ്ടാകുന്ന സ്ഥലമാണിത്. വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുന്നതിനാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഇവിടെ ടൈല്‍വിരിച്ച് റോഡ് നവീകരിച്ചത്. എന്നാല്‍ മഴവെള്ളം പൂര്‍ണമായി ഒഴുകിപോകാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള ആഴവും വീതിയും കുറഞ്ഞ കാനയിലൂടെ ശരിയായ തോതില്‍ വെള്ളം ഒഴുകിപോകാത്തതാണ് റോഡില്‍ വെള്ളക്കെട്ടുരൂപപ്പെടാന്‍ ഇടയാക്കുന്നത്. കനത്തമഴ പെയ്യുമ്പോള്‍ നാലടിയോളം ഉയരത്തില്‍ റോഡില്‍ …

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡില്‍ കോതങ്ങലം ക്ഷേത്രപരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു Read More »

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം

തൃക്കൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കാവല്ലൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിയിട്ട് 10 ദിവസം പിന്നിട്ടു. തൃക്കൂരിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും തൃക്കൂര്‍ പൊന്നൂക്കര വഴി ഭരതയിലെ കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ പൈപ്പ് തൃക്കൂര്‍ എസ്എംഎസ് റോഡില്‍ പൊട്ടിയതാണ് കാരണം. തൃക്കൂരിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം ഭരതയിലെ ടാങ്കില്‍ എത്തിയതിനുശേഷമാണ് 8, 9, 10, 11, 12, 13 വാര്‍ഡുകളിലേക്ക് വെള്ളം ലഭിക്കുക. 10 ദിവസത്തിനുള്ളില്‍ ഒരേസ്ഥലത്ത് തന്നെ …

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം Read More »