nctv news pudukkad

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2023-24 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സമീന തോമസ്, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.


Leave a Comment

Your email address will not be published. Required fields are marked *