nctv news pudukkad

Kerala news

മൂന്നുമുറി സെന്റ് ജോണ്‍ ഹി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ഈ മാസം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

ശനിയാഴ്ച വൈകുന്നേരം 5.30ന് ഫാ. ജോസ് മുണ്ടാടന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചു വെക്കല്‍, വി. കുര്‍ബാന, നൊവേന, ഏഴിന് ദീപാലങ്കാരം സ്വിച്ച്ഓണ്‍, ഞായറാഴ്ച രാവിലെ 6.30ന് വി. കുര്‍ബാനക്കു ശേഷം മെഗാബാന്റ് തുടര്‍ന്ന് 27 കുടുംബയൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പള്ളിയില്‍ സമാപിക്കും. തിങ്കളാഴ്ച രാവിലെ 6.30ന് വി. കുര്‍ബാന, 10ന് ഫാ. വിനില്‍ കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. നവീന്‍ ഊക്കന്റെ സന്ദേശം, …

മൂന്നുമുറി സെന്റ് ജോണ്‍ ഹി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ഈ മാസം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു Read More »

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് -NCTV NEWS-NCTV PUDUKAD

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. എം.ടി. കഥകളുടെ സമാഹൃത ഗ്രന്ഥം റീന ജി. തറയില്‍  തയ്യാറാക്കി ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, എം.എല്‍. അന്റൂ, ടി.എം. രാമന്‍കുട്ടി, പി.വി. ദേവസി, എ.കെ. ലിസി, ജോസ് മാത്യു, കെ.എല്‍. ആനി എന്നിവര്‍ പ്രസംഗിച്ചു.

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

അഴകം വല്ലപ്പാടി ദേശത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം. 22ന് വൈകുന്നരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനം, 6.30 മുതല്‍ വിവിധ കലാപാരിപാടികള്‍ എന്നിവയുണ്ടാകും. താലപ്പൊലി ദിവസമായ 23ന് രാവിലെ 6.10ന് പാട്ടാളി മുളക്കല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് കാളിമുടിയോടെ താലിവരവ്, തുടര്‍ന്ന് ദേശത്ത് താലപ്പൊലി കൊട്ടിയറിയിപ്പ് എന്നിവയുണ്ടാകും. ഏഴിന് പെരുവനം ശങ്കരനാരായണന്റെ സോപാനസംഗീതം, 7.30ന് ശ്രീഭൂതബലി, എട്ടിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രാമാണികത്വത്തില്‍ പഞ്ചാരിമേളം, ഉച്ചക്ക് 12.30ന് കാവ്യ രഘു അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് …

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു Read More »

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ്, സെക്രട്ടറി വി.യു. ഗിരിജ, പി.വി. വേലായുധന്‍, ടി.ഡി. സഹജന്‍, വി.എസ്. കിഷോര്‍, ഇ.എസ്. സഗീര്‍, വി.കെ. കാസിം, ടി.ബാലകൃഷ്ണമേനോന്‍, പി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ഡി. സഹജന്‍ (പ്രസിഡന്റ് ), ഷീല രാജന്‍(സെക്രട്ടറി.), ജിമ മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിജ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റാന്‍ വികസന സെമിനാര്‍ തീരുമാനിച്ചു. തരിശു രഹിത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കും ഭൂരഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് പ്രാധാന്യം നല്‍കും, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന …

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി. രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ. എം.എസ്. വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുണ്ണി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം.സി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോള്‍ അന്തരിച്ചു

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി. പോള്‍ അന്തരിച്ചു. 83 വയസായിരുന്നു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളിയില്‍ നടക്കും. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ വ്യാപാര രംഗത്തേയ്ക്ക് …

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോള്‍ അന്തരിച്ചു Read More »

Mupliyam school Annual Day - nctv news - nctv live - nctv pudukad

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക എന്‍.സി. ജ്യോതിക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണവും യാത്രയയപ്പും നടത്തി. തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ കുഞ്ഞുമോള്‍, പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റോസിലി തോമസ്, പഞ്ചായത്തംഗം വിജിത ശിവദാസ്, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എംപിടിഎ പ്രസിഡന്റ് …

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു Read More »

പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ കൺവെൻഷൻ

പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. വിവിധ വില്ലേജ്, ഇറിഗേഷന്‍, പുഴയോര പുറമ്പോക്കുകളില്‍ വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങടക്കം എല്ലാവര്‍ക്കും പട്ടയം അനുവദിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പ്രമേയം വഴി അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി, സി.പി.എം. കൊടകര ഏരിയ കമ്മിറ്റി അംഗം ഇ.കെ. അനൂപ്, പി.കെ.എസ്. ജില്ലാ കമ്മിറ്റി അംഗം അമ്പിളി സോമന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുബീഷ്, പി. സി. …

പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

mattathur-swimming-training.- nctv news- pudukad news

 ഹൈസ്‌കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു

പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ  മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി.  മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് കൗമാര പ്രായക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നീന്തല്‍പരിശീലനം നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്ത്. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍  പഞ്ചായത്തില്‍  ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന്  മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ജിഷ ഹരിദാസ് പറഞ്ഞുനീന്തല്‍ പരിശീലിച്ചതിനൊപ്പം …

 ഹൈസ്‌കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു Read More »

കൊടകര ബ്ലോക്ക് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍- വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണവും പി. ഭാസ്‌കരന്റെ കവിതാലാപനങ്ങളും-nctv news

കൊടകര ബ്ലോക്ക് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണവും പി. ഭാസ്‌കരന്റെ കവിതാലാപനങ്ങളും നടത്തി

ഗ്രന്ഥകാരനും പ്രഭാഷകനുമായ ഇ.ഡി. ഡേവീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കവികളായ വര്‍ഗ്ഗീസ് ആന്റണി, കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഫ്രാങ്കോമഞ്ഞളി,കെ.കെ.സോജ,കെ.എം.ശിവരാമന്‍,  പി.തങ്കം,ടി.ബാലകൃഷ്ണമേനോന്‍,കെ.വി.രാമകൃഷ്ണന്‍,ടി.എ.വേലായുധന്‍,പി.വി.ശാരങ്ഗന്‍,കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

kodakara block panchayath samuhikarogya kendram-nctv news-nctv live-nctv pudukad

കൊടകര ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം മറ്റത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നവീകരിച്ച ഒ.പി. ബ്ലോക്കിന്റേയും സമര്‍പ്പണം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, അസി. എഞ്ചിനീയര്‍ വി.പി. രോഹിത്ത് മേനോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സദാശിവന്‍, ടി.കെ. അസൈന്‍, …

കൊടകര ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം മറ്റത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നവീകരിച്ച ഒ.പി. ബ്ലോക്കിന്റേയും സമര്‍പ്പണം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു Read More »

Mattathoor panchayath darna - nctv news-nctv pudukad

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം സി.യു. പ്രിയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ മേഖല ജോയിന്റ് സെക്രട്ടറി സി.ആര്‍. ദാസന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ആനുകൂല്യങ്ങളും പെന്‍ഷനും കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും ധര്‍ണയില്‍ ആവശ്യവുമുയര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, റോയ് കല്ലബി, പി.ആര്‍. കണ്ണന്‍, ടി.വി. ശിവരാമന്‍, …

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു Read More »

കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്‍-nctv news-nctv pudukad

കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

ജോയിന്റ് ആര്‍ടിഒ കെ.ആര്‍. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി ജോയ് മഞ്ഞളി, വരണാധികാരി രാജന്‍ ജോസഫ്, എന്‍.ഡി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ കരോട്ട്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റായി ആന്റോ കൂടലി, ജനറല്‍ സെക്രട്ടറിയായി രാജീവന്‍ കരോട്ട്, ട്രഷററായി ആന്റോ മാടാനി എന്നിവരെ തിരഞ്ഞെടുത്തു

CPM Ollur area conference press meet - nctv live -nctv pudukad

സിപിഎം ഒല്ലൂര്‍ ഏരിയ സമ്മേളനം ഡിസംബര്‍ 21, 22, 23, തീയതികളില്‍ പുത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

21, 22 തീയതികളില്‍ മരോട്ടിച്ചാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍, പി.കെ. ഷാജന്‍, പി.കെ. ചന്ദ്രശേഖരന്‍, കെ.വി. നഫീസ എന്നിവര്‍ പങ്കെടുക്കും. എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ലോക്കല്‍, ഏരിയ കമ്മിറ്റി മെമ്പര്‍മാരടക്കം 149 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് വൈകിട്ട് ചെറുകുന്നില്‍ നിന്ന്  ബഹുജന മാര്‍ച്ചും, റെഡ് വളന്റിയര്‍ മാര്‍ച്ചും എന്നിവ ആരംഭിച്ച് …

സിപിഎം ഒല്ലൂര്‍ ഏരിയ സമ്മേളനം ഡിസംബര്‍ 21, 22, 23, തീയതികളില്‍ പുത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

renewable energy entreprenuership orientation programme - nctv news- nctv live-nctv pudukad

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് അസോസിയേഷന്റെയും ഇസാഫ് ബാങ്ക് ഊര്‍ജ്ജ ബിന്ദു പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിന്യൂവബിള്‍ എനര്‍ജി എന്റര്‍പണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

വേള്‍ഡ് എനര്‍ജി കണ്‍സര്‍വേഷന്‍ ഡേയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം ചെയ്തു. എച്ച്ഒഡി ഇന്‍ ചാര്‍ജ് കെ.ജെ. ജെല്‍സന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്‌പെക്ടര്‍ കെ.എല്‍. ആന്റണി സോളാര്‍ എനര്‍ജിയെക്കുറിച്ച് ക്ലാസ് നയിച്ചു. ഇസാഫ് ബാങ്ക് പ്രതിനിധി ഷൈനി ജോസ്, ടി. ലിന്റോഷ് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി നിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

പുതുക്കാട് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് വൈസ് പ്രസിഡന്റ് എ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.ഒ. പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ദേവസ്സി മൊയലനെ ചടങ്ങില്‍ ആദരിച്ചു. കെ.എച്ച് ഗോപികയെ അനുമോദിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോജു ജോസഫ്, എകെസിഡിഎ ജില്ലാ പ്രസിഡന്റ് സുരേഷ് വാര്യര്‍, ജനറല്‍ സെക്രട്ടറി രാജേഷ്, ട്രഷറര്‍ ഗ്രിഗറി ഫ്രാന്‍സിസ്, ഗായത്രി ഷണ്‍മുഖന്‍, ജീജ കുട്ടന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

THRUKAKRTHIKA MAHOLSAVAM-NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു

കോടാലി ദേശം ആല്‍ത്തറ സെറ്റ് ട്രഷറര്‍ ഗിരീഷ് കുമാര്‍ മാട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. നിതിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വി. പ്രേം പ്രസംഗിച്ചു. ജനുവരി 10നാണ് തൃക്കാര്‍ത്തിക മഹോത്സവം. തൃക്കാര്‍ത്തിക ദിനത്തില്‍ കോടാലി ദേശം ആല്‍ത്തറ സെറ്റില്‍ വിവിധ കലാരൂപങ്ങളായ റെഡ് തെയ്യം, ദഫ്മുട്ട്, സൂഫി ഡാന്‍സ്, അറബിക് നൃത്തം, മാലാഖ നൃത്തം, ഗരുഡ നൃത്തം, ചൈനീസ് തെയ്യം, തെയ്യാട്ടം, നാഗനൃത്തം, കാളി നൃത്തം, നാഗവേഷം, പോപ്പര്‍ ഗണ്‍, ഈഗിള്‍ ഡാന്‍സ്, വെസ്സലോവ്‌സ്‌കി …

മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു Read More »

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു-nctv news-nctv live-nctv pudukad

2024-25 ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷകര്‍ക്ക് പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ പിങ്കി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൊതുകുളങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.