nctv news pudukkad

nctv news logo
nctv news logo

Kerala news

പുലക്കാട്ടുകര കര്‍മ്മലനാഥ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ജോസ് നന്തിക്കര ഫാദര്‍ ഷൈജു ആളൂര്‍, ഇടവക വികാരി ഫാദര്‍ സിജു പുളിക്കന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളിന്റെ നവനാള്‍ദിനങ്ങളില്‍ വൈകിട്ട് 6ന് ആരാധനയോട് കൂടിയ ജപമാലയും തിരുസമര്‍പ്പണവും നവനാള്‍ പാട്ടുകുര്‍ബാനയും നടത്തും. ഏപ്രില്‍ 12ന് വൈകിട്ട് 6 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് രാജ്കോട്ട് രൂപത വികാരി ജനറല്‍ മോണ്‍. ജോയച്ചന്‍ പറഞ്ഞാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഏപ്രില്‍ 14ന് രാവിലെ 9 ന് …

പുലക്കാട്ടുകര കര്‍മ്മലനാഥ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് സദാശിവന്‍ കുറുവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രനില ഗിരീശന്‍, ബിജി ഡേവീസ്, ജോയ് ചെമ്പകശ്ശേരി, വിനയന്‍ തോട്ടാപ്പിള്ളി, വി.ആര്‍. രഞ്ജിത്ത്, ജസ്റ്റിന്‍ പൊന്‍മണിശ്ശേരി, ഡെല്‍ ജിത്ത്, സിജോ, കോടന നാരയണ കുട്ടി, പി.കെ. അരുണ്‍, ഇ. ഗിരീശന്‍, ജോസ് കൊച്ചക്കാടന്‍ …

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

കല്ലൂര്‍ മുട്ടിത്തടി ശ്രീശക്തിദേവി ക്ഷേത്രത്തിലെ ആണ്ടുമഹോത്സവത്തിന് കൊടിയേറി

കല്ലൂര്‍ മുട്ടിത്തടി ശ്രീശക്തിദേവി ക്ഷേത്രത്തിലെ ആണ്ടുമഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് ശേഷം താലംവരവും നടത്തി. ക്ഷേത്രം തന്ത്രി വിശ്വേശ്വരാനന്ദ സരസ്വതി സ്വാമി, മേല്‍ശാന്തി ബിജു എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രസിഡന്റ് ശിവന്‍ അന്തിക്കാടന്‍, സെക്രട്ടറി പൃഥ്വിരാജ് പുന്നക്കത്തറ, രവീന്ദ്രന്‍ മുല്ലക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 8നാണ് ആണ്ടുമഹോത്സവം ആഘോഷിക്കുന്നത്.

പ്രൗഡഗംഭീരമായി ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്‌സിന്റെ പാസിങ് ഔട്ട് സെറിമണി

കൊടകര സബ് ഇന്‍സ്‌പെക്ടര്‍ എ.കെ. സാജന്‍ സല്യൂട്ട് സ്വീകരിച്ചു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മെഡല്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. മികവ് പദ്ധതിയില്‍ ഉള്‍പ്പെട്ട് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പദ്ധതിയാണ് കമാന്‍ഡോ കിഡ്‌സ്. സംസ്ഥാന തലത്തില്‍ എസ്‌സിഇആര്‍ടി യില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ വിദ്യാലയമാണ് ആലത്തൂര്‍ എഎല്‍പിഎസ്. ചടങ്ങില്‍ കൊടകര എഎസ്‌ഐ ജ്യോതിലക്ഷ്മി, പറപ്പൂക്കര പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ട്രെയിനര്‍ ശിവദാസന്‍ കോടിയത്ത്, പിടിഎ പ്രസിഡന്റ് …

പ്രൗഡഗംഭീരമായി ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്‌സിന്റെ പാസിങ് ഔട്ട് സെറിമണി Read More »

വിഷുക്കണിയൊരുക്കാന്‍ വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍

മേടപുലരിയില്‍ വിഷുക്കണിയൊരുക്കാന്‍ പൊന്നിന്‍നിറമുള്ള വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് മറ്റത്തൂരിലെ താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍. വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയിലെന്ന പോലെ കണിവെളളരികൃഷിയിലും വിജയഗാഥ രചിക്കുകയാണ് മലയോരത്തെ അറിയപ്പെടുന്ന കര്‍ഷകരിലൊരാളായ ഈ യുവകര്‍ഷകന്‍.

ഐക്യ ജനാധിപത്യമുന്നണി പുതുക്കാട് ബ്ലോക്കിലെ ബൂത്ത് ചെയര്‍മാന്‍മാര്‍, ജനറല്‍ കണ്‍വീനര്‍മാര്‍, ബിഎല്‍എമാര്‍ എന്നിവരുടെ സമ്മേളനം പുതുക്കാട് സംഘടിപ്പിച്ചു

യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.കെ. പോള്‍സണ്‍ , കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കെ.എം. ബാബുരാജ്, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, രഞ്ചിത്ത് കൈപിള്ളി, പി.കെ. വേലായുധന്‍, ബിജു അമ്പഴക്കാടന്‍, കെ.ജെ. ജോജു, രാജു എന്നിവര്‍ പ്രസംഗിച്ചു.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും …

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ Read More »

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട സീതത്തോട് ആങ്ങമുഴി കോട്ടമണ്ണില്‍ വീട്ടില്‍ 21 വയസുള്ള റിയ റോയിക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു അപകടം. യുവതി വീഴുന്നതു കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ് ട്രാക്കില്‍ വീണുകിടന്ന യുവതിയെ യാത്രക്കാര്‍ ഇതേ ട്രെയിനില്‍ കയറ്റി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്‍മുള സ്റ്റേഷന്‍ പരിധിയില്‍ കാണാതായ …

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More »

വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചിമ്മിനി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി വനത്തിനകത്ത് വിറകുതോട് ഭാഗത്ത് കുളം നിര്‍മിച്ചു

ആവാസവ്യവസ്ഥയില്‍ തന്നെ ജലലഭ്യതയുണ്ടാക്കാനും ജലത്തിനായി വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുംവേണ്ടിയാണ് വനത്തിനകത്ത് കുളം നിര്‍മാണം നടത്തുന്നത്. ശ്രമദാനത്തിന് ഇഡിസി ചെയര്‍മാന്‍ എം.ടി.അനിത്ത് നേതൃത്വം നല്‍കി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.വി.അശോകന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍.ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായാ എം.വി.വിനയരാജ്, പി.ബിജിനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ തൃക്കൂര്‍ മണ്ഡലത്തില്‍ രാത്രിയിലും സ്ത്രീ പ്രവര്‍ത്തകരെത്തി

കല്ലൂര്‍ ആതൂരിലെ 55-ാം ബൂത്തില്‍ മഹിളാ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് രാത്രി പോസ്റ്റര്‍ ഒട്ടിക്കല്‍ നടത്തിയത്. രാത്രി 8 മുതലാണ് പോസ്റ്റര്‍ പതിക്കല്‍ നടത്തിയത്. പഞ്ചായത്ത് അംഗം ജിഷ ഡേവീസിന്റെയും നേതൃത്വത്തില്‍ ബിജിത വേണു പാലിയന്‍, ഷമീറ ഷാഹുല്‍ ഹമീദ്, സിസിലി ഷാജു, പി.കെ.ടിന്റു, ദേവാനന്ദ വേണു, പി.പി.അമ്മിണി എന്നിവരടങ്ങിയ സംഘമാണ് പ്രചാരണം നടത്തിയത്.

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു

ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടറുമായ ടി.പി. ബൈജു, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി. മാനേജര്‍ കെ.യു. ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് വിപിന്‍, രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി Read More »

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ …

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

പൊന്നൂക്കര മതിക്കുന്ന് ജി ജെ ബി സ്‌കൂളിലെ പഠനോത്സവം പൊന്നൂക്കര സെന്ററില്‍ നടത്തി

കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ അവതരിപ്പിച്ചു. പാഠഭാഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്‌കാരം എന്നിവ ഒരുക്കിയിരുന്നു. ഒല്ലൂക്കര ബിആര്‍സി സിആര്‍സിസി ജിന്‍സി, പിടിഎ പ്രസിഡന്റ് കെ.പി. ജെയ്‌സന്‍, പ്രധാനാധ്യാപിക സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത്

നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ വീട്ടില്‍ പോള്‍സന്‍ ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കൊടകര കോടാലി റൂട്ടിലെ ചുങ്കാലിലുള്ള പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് ഏതാണ്ട് 40 വര്‍ഷം മുമ്പാണ്. പിന്നീട് നാട്ടുകാരുടെ കൂട്ടായ്മയില്‍ പോള്‍സന്‍പടി ബസ് സ്‌റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇവിടെ നിര്‍മിക്കപ്പെട്ടു. പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. …

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത് Read More »

മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു

ഗണപതിഹോമം, കലശപൂജ, അഭിഷേകം, കാവടിയാട്ടം, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, അരുണ്‍ പാലാഴിയുടെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ടി.എസ്. വിജയന്‍, മേല്‍ശാന്തി സുരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് പാറമേക്കാവ് അയ്യപ്പന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 36 വയസുള്ള രാജേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു രാജേഷ് കുളിക്കാൻ പോയത്. ഏറെ വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുക്കാരും സുഹൃത്തുക്കളും ചേർന്ന് ചെക്ക് ഡാമിൽ തിരച്ചിൽ നടത്തിയാണ് രാജേഷിനെ രാത്രി 10 ഓടെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ ” കോമളവല്ലിയാണ് അമ്മ ‘ സഹോദരൻ: ഗിരീഷ്.

gold rate

 സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയുമായി.

ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പുതുക്കാട് തെക്കേതൊറവില്‍ താമസിക്കുന്ന താന്യം അന്തിക്കാട് വീട്ടില്‍ 51 വയസുള്ള മുരളിയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പാമ്പാന്‍തോടിനു സമീപം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എതിരെ വന്ന ബസില്‍ തട്ടാതിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആംബുലന്‍സ് മറിഞ്ഞത്. തൃപ്രയാര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ആംബുലന്‍സ് തകരാറിലായതിനെതുടര്‍ന്ന് ചേര്‍പ്പില്‍ നിന്നെത്തിയ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മുരളിയടക്കം 7 പേര്‍ക്കാണ് പരുക്കേറ്റത്. കൊടകര ശാന്തി ഹോസ്പിറ്റലിലെ നേഴ്‌സ് ദേവികയാണ് മുരളിയുടെ ഭാര്യ. മകള്‍- ശ്രീക്കുട്ടി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍ 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ നാല് വരെ …

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »