തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി
തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസമുണ്ടായി. എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെ മണലി പാലം വരെ വാഹന നിരയുണ്ടായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുപോകുന്ന ബസുകളെ ടോളില്‍ നിന്നും ഒഴിവാക്കാമെന്ന് പ്ലാസ അധികൃതര്‍ പറഞ്ഞിരുന്നതായി സംഘടന പ്രവര്‍ത്തകര്‍ ജീവനക്കാരോട് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതോടെ പ്രവര്‍ത്തകര്‍ ബസുകള്‍ നിറുത്തി ടോള്‍പ്ലാസയില്‍ ഇറങ്ങി …