പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി. പ്രദീപ്, ബീന സുരേന്ദ്രന്‍, എം.കെ. ശൈലജ, …
പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും Read More »