അപകടാവസ്ഥയിലായ റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാര്‍. ശോച്യാവസ്ഥയിലായ കല്ലൂര്‍ ആലേങ്ങാട് പീച്ചാംപിള്ളി റോഡാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സഞ്ചാര്യയോഗ്യമാക്കിയത്. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. നാട്ടുകാരുടെ പ്രധാന സഞ്ചാരപാതയായ റോഡ് തകര്‍ന്നതോടെ പ്രദേശവാസികള്‍ നിരവധി തവണ അധികൃതരുടെ മുന്നില്‍ പരാതിയുമായി എത്തി. ഫണ്ടില്ലാ എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.റോഡിലൂടെ വാഹനങ്ങള്‍ തീര്‍ത്തും കടന്നുപോകാന്‍ കഴിയാതായതോടെ പ്രദേശവാസികള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതായി. ഓട്ടോറിക്ഷയും ടാക്‌സി വാഹനമടക്കം പ്രദേശത്തേക്ക് ഓട്ടം വിളിച്ചാല്‍ എത്താതായി. ആശുപത്രി ആവശ്യങ്ങള്‍ക്കു പോലും വാഹനങ്ങള്‍ വരാതെയാതോടെയാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് റോഡ് നന്നാക്കുവാന്‍ തീരുമാനിച്ചത്. റോഡില്‍ മണ്ണിട്ട് കുഴികള്‍ അടച്ച് താല്‍ക്കാലികമായ പരിഹാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. റോഡ് പൂര്‍ണമായും നന്നാക്കുന്നതിനായി അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തകര്‍ന്ന റോഡ് നന്നാക്കാന്‍ ജനപ്രതിനിധികള്‍ കനിഞ്ഞില്ല
