ആദിവാസി മേഖലകളിലും റൂറല്‍ മേഖലകളിലും മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുക എന്ന കേന്ദ്ര പദ്ധതിയാണ് ഫോര്‍ജി സ്റ്റാച്ചുറേഷന്‍. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളുടെ പരാതിയെ തുടര്‍ന്ന് എംപി സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. മൊബൈല്‍ കണക്റ്റിവിറ്റി ലഭിക്കുന്നതിനായി യുഎസ്ഒഎഫ് ഫണ്ടില്‍ നിന്ന് പദ്ധതിക്ക് പണം ചെലവഴിച്ച് ബിഎസ്എന്‍എല്‍ സര്‍വ്വേ നടത്തി വരന്തരപ്പിള്ളി പഞ്ചായത്തിലെ നായാട്ടുകുണ്ട്, എച്ചിപ്പാറ, കുണ്ടായി എസ്‌റ്റേറ്റ്, മറ്റത്തൂര്‍ പഞ്ചായത്തിലെ ആനപ്പാന്തം, വെള്ളിക്കുളങ്ങര പഞ്ചായത്ത് ഒളനപറമ്പ് എന്നീ സ്ഥലങ്ങളിലാണ് എംപിയുടെ നിര്‍ദേശപ്രകാരം ടവ്വര്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ടവര്‍ നിര്‍മ്മാണം വിലയിരുത്തിയ എംപി, എത്രയും പെട്ടെന്ന് കമ്മീഷന്‍ ചെയ്ത് കണക്ഷന്‍ നല്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഐടിഎസ് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എ.എസ്. സുകുമാരന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ അലക്‌സ് ചുക്കിരി, സുധന്‍ കാരയില്‍, മണ്ഡലം പ്രസിഡന്റ്മാരായ ഇ.എം. ഉമ്മര്‍, ശിവരാമന്‍ പോതിയില്‍, പ്രിന്‍സ്, സൂരജ് കുണ്ടനി, പ്രീബനന്‍ ചുണ്ടേലപറമ്പില്‍ , സനല്‍ മഞ്ഞളി, ഫൈസല്‍ ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.
മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഫോര്‍ജി സ്റ്റാച്ചുറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടവര്‍ നിര്‍മ്മാണം വിലയിരുത്താന്‍ ടി.എന്‍. പ്രതാപന്‍ എംപി എത്തി
