nctv news pudukkad

nctv news logo
nctv news logo

Kerala news

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി-മീനാക്ഷി-nctv news-nctv live-nctv pudukad

ഷില്ലോങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ മറ്റത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി

ഇത്തുപ്പാടം സ്വദേശിനി മീനാക്ഷിയാണ് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്  പ്രദീപ് മേനോന്റേയും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പ്യാരി ജി. നായരുടേയും മകളാണ് മീനാക്ഷി തീര്‍ഥ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി-പ്രതിരോധ കൂട്ടായ്മ - NCTV NEWS-NCTV LIVE-NCTV PUDUKAD

കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ടി.എ.ം ശിഖാ മണി അധ്യക്ഷനായി. പരിഷത്ത് ജില്ല കമ്മറ്റിയംഗം കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരി റാം കുമാര്‍, മേഖല കമ്മറ്റിയംഗം കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രസംഗിച്ചു. 

pg-seats-sanctioned-in-specialty-and-super-specialty-categories-says-veena-george- NCTV NEWS

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, …

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി Read More »

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി-പാര്‍ട്ടി പഠന ക്ലാസ്-NCTV NEWS-NCTV PUDUKAD-NCTV LIVE

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത്, എന്തിന് എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം. നിക്‌സണ്‍, ടി.കെ. ഗോപി, വി.കെ. വിനീഷ്, സിപിഐ പുതുക്കാട് പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ -NCTV NEWS -NCTV NOTICE-NCTV PUDUKAD

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, പ്രധാനാധ്യാപിക എം.വി. ഉഷ, പി.ടി.എ. അംഗങ്ങളായ ടി.ജി. ശ്രീജിത്ത്, വി.ആര്‍. ബൈജു, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സൂപ്രണ്ട് നിസ്സാ ബീവി, പി.ടി.എ. മുന്‍ പ്രസിഡന്റ് സന്ദീപ് ചുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത്- സിഡിഎസ് സ്വയം തൊഴില്‍ സംരംഭകത്വം-NCTV NEWS-NCTV LIVE- NCTV PUDUKAD

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ

ഉന്നത വിദ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു. സലീല്‍ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോര്‍പറേഷന്റെ സഹായത്തോടെ 5 മുതല്‍ 6 വരെ ശതമാനം പലിശക്കാണ് അയല്‍ കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ …

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ Read More »

ആലത്തൂര്‍ എഎല്‍പി സ്‌കൂള്‍ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം - nctv news - nctv live - nctv pudukad

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ മുഖ്യാതിഥിയായിരുന്നു. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്.  വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ, മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി.എം. ജിന്‍സ, പറപ്പൂക്കര പഞ്ചായത്തംഗം എ. രാജീവ്, പി.ടി.എ. …

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു Read More »

ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി - nctv news-nctv live- nctv pudukad

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി

ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച  നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ  94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്  സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂള്‍- ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി - NCTV NEWS-NCTV LIVE- NCTV PUDUKAD

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. ജദീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി വോളിബോള്‍ ടീമും പറപ്പൂക്കര ടിവിഎസ് എച്ച്എസ്എസ് വോളിബോള്‍ ടീമും തമ്മില്‍ സൗഹൃദ വിമുക്തി വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ച പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളിന് തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ പ്രിവന്റിവ് ഓഫിസര്‍ കെ.എസ്. ഷിബു, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പ്രചോദന വിമുക്തി മൊമെന്റോ …

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍ - NCTV NEWS - NCTV LIVE- NCTV PUDUKAD

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍

കഴിഞ്ഞ ഒരാഴ്ചയായി മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ പകരക്കാര്‍ എത്താത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രതിസന്ധി. രാത്രി ചികിത്സയില്ലാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് എന്‍സിടിവി വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച മുതലാണ് ആശുപത്രിയില്‍ വീണ്ടും രാത്രി ചികിത്സ ആരംഭിച്ചത്. മറ്റത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകളിലെയും ആനപ്പാന്തം കോളനി ഉള്‍പ്പെടെ ആദിവാസി മേഖലയിലുള്ള രോഗികളുടെയും ആശ്രയമാണ് മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് - കാവലാള്‍ - nctv news-nctv pudukad-nctv live

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു

പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ വഴി ബസ് സ്‌റ്റോപ്പ് ജംഗ്ഷനിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിന്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍എസ്എസ് ലീഡേഴ്‌സ് പി.എസ്. അര്‍ജുന്‍, യു.എം. അനാമിക എന്നിവര്‍ പ്രസംഗിച്ചു.

കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു- NCTV NEWS-NCTV PUDUKAD-NCTV LIVE

കോടശേരി കാരുണ്യാ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്വാന്തനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോക്ടര്‍ ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു

പതിനൊന്നാം വാര്‍ഡിലെ പൊന്നാംബിയോളിയിലുളള കൂട്ടാട്ടി ജോസ്, കുറ്റാംതടത്തില്‍ ജോസ്, പാലത്തിങ്കല്‍ സെലീന, കണ്ണംബിളളി ത്രേസ്യ, കോന്നിപറബന്‍ ത്രേസ്യ എന്നിവരെയാണ് ഡോക്ടര്‍ പരിശോധന നടത്തിയത്.  പ്രസിഡന്റ് കെ.എം. ജോസ്, സെക്രട്ടറി ബെന്നി നബേലില്‍, ട്രഷറര്‍ ഓമന ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

kerala b=vanitha commission- nctv news- palapilly estate- nctv live

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമത്തില്‍ ഒരു ഭേദഗതി വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. …

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ - NCTV NEWS - NCTV PUDUKAD - NCTV LIVE

തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി പാഴ്‌ച്ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടി കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ മുഖം തെളിയുന്നു

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. നീരൊഴുക്കിനു തടസമായ വിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായ വിധത്തില്‍ കനാല്‍് ബണ്ടുകളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടി നീക്കി. ഇഴജന്തുക്കളും മാലിന്യവും നിറഞ്ഞ്  അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന  കനാലിന്റെ  മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.

ഡെന്റല്‍ ക്യാമ്പ് - nctv news-nctv pudukad-nctv live

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. മരിയ ക്ലിസ്റ്റന്‍ ദന്ത പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. ഡോ. ലിജേഷ് സണ്ണി, ഡോ. ദീപക് ജോബി, ഡോ. വിഷ്ണു മോഹന്‍, ഡോ. അമല്‍ജിത്ത്, ഡോ. ജിസ്‌ന ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, വിമന്‍ ഡവലപ്‌മെന്റ് സെല്‍ കണ്‍വീനര്‍ സ്വപ്‌ന സി.  കോമ്പാത്ത്, സെക്രട്ടറി സുപ്രിയ കെ.കെ., വിമന്‍ ഡവലപ്‌മെന്റ് …

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം- nctv news-nctv pudukad-nctv live

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാട് ലഭിച്ചു

പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. ഇദ്ദേഹം കഴിഞ്ഞ  ഒക്ടോബറില്‍ ഗുരുവായൂരപ്പന് പൊന്നോടക്കുഴല്‍ സമര്‍പ്പിച്ചിരുന്നു.

CPM AREA CONFERENCE - SANGADAKA SAMITHY - NCTV NEWS -NCTV LIVE- NCTV PUDUKAD

സിപിഎം കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, കെ.ജെ. ഡിക്‌സന്‍, എം.ആര്‍. രഞ്ജിത്ത്, ഇ.കെ. അനൂപ്, സരിത രാജേഷ്, പി. കെ. വിനോദ്, സോജന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ശിവരാമനെ ചെയര്‍മാനായും സോജന്‍ ജോസഫിനെ കണ്‍വീനറായും പി.കെ. വിനോദിനെ ട്രഷററായും തിരഞ്ഞെടുത്തു. നവംബര്‍ 22, 23, 24 തിയ്യതികളിലായി ആമ്പല്ലൂരിലാണ് സമ്മേളനം.

ചെങ്ങാലൂര്‍ രണ്ടാംകല്ല്- എഎല്‍പി സ്‌കൂള്‍ പോഷന്‍ അഭിയാന്‍ 2024 - nctv news- nctv live - nctv pudukad

ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ പോഷന്‍ അഭിയാന്‍ 2024 സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും പോഷക സമൃദ്ധമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യത്യസ്തമായ ഭക്ഷണത്തിന്റെ പ്രദര്‍ശനവും നടന്നു. റാണി ആന്റു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോബി തോട്ടിയാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിക്‌സണ്‍ പോള്‍, എംപിടിഎ പ്രസിഡന്റ് ശ്രുതി നിഖില്‍,  പ്രേമ ബാബു, പിടിഎ വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി നിബിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ - വനിതാ ജിം ഫിറ്റ്‌നസ് സെന്റര്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കര-പച്ചക്കറികൃഷി വിളവെടുപ്പ്-nctv news-nctv live-nctv pudukad

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി

ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു