നെന്മണിക്കര ഗ്രാമപഞ്ചായത്ത് 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ് അവതരിപ്പിച്ചു
കാര്‍ഷിക മേഖലക്കും ഗ്രാമ പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണത്തിനും, ലൈഫ് പദ്ധതിക്കും ഊന്നല്‍ നല്‍കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര ലക്ഷ്യം കൈവരിക്കുന്നതിനായി 1 കോടി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഓഫീസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 2.5 കോടി ഉള്‍പ്പെടെ 5 കോടി രൂപയും ഭൂമിയും വീടും ഇല്ലാത്ത ഭൂരഹിതരെ സഹായിക്കുന്നതിനായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റ് സമുച്ചയവും ഭൂമിയുള്ള 50 പേര്‍ക്ക് വീടും നല്‍കുന്നതിന് വേണ്ടി 11.75 കോടി രൂപയും ആരോഗ്യ മേഖലയുടെ …