18 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ ആളൂര്‍ പൊലീസ് പിടികൂടി. താഴേക്കാട് കണ്ണിക്കര തോട്ടത്തില്‍ വീട്ടില്‍ 30 വയസുള്ള അരുണിനെയാണ് ആളൂര്‍ ഐ.എസ്.എച്ച്.ഒ മുഹമ്മദ് ബഷീറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 18.020 ഗ്രാം മയക്കുമരുന്നാണ് പോലിസ് പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ പോലീസ് നിരിക്ഷണത്തിലായിരുന്നു. എസ്‌ഐ മാരായ രഘു, രാധാകൃഷ്ണന്‍, എ.എസ്.ഐ ധനലക്ഷ്മി, സിപിഒ മാരായ ബിലഹരി, രതീഷ്, ഹരികൃഷ്ണന്‍, അനീഷ,് …