പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര് മെമ്മോറിയല്‍ ബഡ്സ് സ്കൂള്‍ തളിര്കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 30ലക്ഷവും ജില്ല പഞ്ചായത്തിന്റെ 8ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, വിവിധ …