സ്‌കൂള്‍ മാനേജര്‍ വി.ആര്‍. ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യ അതിഥി ആയി പങ്കെടുത്തു. ആദ്യ ബാച്ച് ആയ 1956-1957 വര്‍ഷത്തെ വിദ്യാര്‍ത്ഥികളെ ആദരിക്കലും പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും ചടങ്ങോടൊപ്പം നടന്നു. സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ചാലക്കുടി റോട്ടറി ക്ലബ് ധന സഹായം ചാലക്കുടി റോട്ടറി ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോജു പതിയാപ്പറമ്പില്‍ സ്‌കൂള്‍ മാനേജര്‍ക്ക് കൈമാറി. വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ആയ ഹേമലത നന്ദകുമാര്‍, ഷീല ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയ രാധിക സുരേഷ്, ശ്രുതി രാഗേഷ്, വി.ബി. അരുണ്‍ കുമാര്‍, വിദ്യാഭ്യാസ കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ റോസിലി തോമസ്, സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് കെ.എന്‍. ജയപ്രകാശ്, സ്‌കൂള്‍ പ്രധാനാധ്യാപിക ഷീല എന്നിവര്‍ പ്രസംഗിച്ചു.
നന്തിപുലം മാഞ്ഞൂര്‍ ബാല ബോധോദയം ലോവര്‍ പ്രൈമറി സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
