nctv news pudukkad

nctv news logo
nctv news logo

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാം തുറന്നു

chimminidam- nctv news-pudukad news

റൂള്‍കര്‍വ് നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ജലനിരപ്പ് എത്തിയതോടെയാണ് അധികജലം കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നത്. സ്ലൂയീസ് വാല്‍വ് വഴി സെക്കന്റില്‍ 12.72 ഘനമീറ്റര്‍ ജലമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഇതോടെ ചിമ്മിനി ജലവൈദ്യുതി പദ്ധതിയിലൂടെയുള്ള വൈദ്യുതോല്‍പാദനവും ആരംഭിച്ചു. ചിമ്മിനി ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വൈദ്യുതോല്‍പാദനത്തിനായി കെഎസ്ഇബി വാല്‍വിലൂടെ ഒരു സെക്കന്റില്‍ 6.36 ഘനമീറ്റര്‍ ജലവും റിവര്‍ സ്ലൂയീസ് വഴി സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ ജലവുമാണ് തുറന്നുവിടുന്നത്. ബുധനാഴ്ച രാവിലെ മുതലാണ്് ഘട്ടംഘട്ടമായി അധികജലം ഒഴിക്കിവിട്ടു തുടങ്ങിയത്. കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍അറിയിച്ചു. 76.40 മീറ്റര്‍ വരെ ജലം സംഭരിക്കാവുന്ന ചിമ്മിനി ഡാമില്‍ ബുധനാഴ്ച വൈകിട്ട് 66.45 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. ഡാമിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ പ്രതീക്ഷിക്കുന്നതിനാല്‍ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *