കാർ വേഗത്തിൽ ഓടിച്ചതിന് വൈരാഗ്യം; 17 വയസുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ 17 വയസുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) ആണ് പിടിയിലായത്. കാട്ടൂര്‍ പൊലീസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആഗസ്റ്റ് 19ന് വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്കാട്ടില് വീട്ടില്‍ ഹാദി ജഹാന്, സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍ …



















