ചിറ്റിശേരിയില്‍ കിണറ്റില്‍ വീണ് വയോധിക മരിച്ചു
കണ്ണമ്പുഴ വീട്ടില്‍ ഈനാശുവിന്റെ ഭാര്യ സിസിലിയാണ് മരിച്ചത്. 68 വയസായിരുന്നു. ബുധനാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. പുതുക്കാട് അഗ്നിരക്ഷസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സിസിലിയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ചിറ്റിശേരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സിജോ, സിന്റോ എന്നിവര്‍ മക്കളും സിമി, ജിന്‍സി എന്നിവര്‍ മരുമക്കളുമാണ്.