ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി
വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാനും ആരോഗ്യ മേഖലയില്‍ ജോലി ആഗഹിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിട്ടാണ് വിദ്യാലയത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പരിശീലനം നേടുന്ന കുട്ടി അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ചുമതലയും നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഈവ്സ് കാതറിന് പ്രാഥമിക ശുശ്രുഷ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷക്ക് ശ്രദ്ധിക്കേണ്ട പ്രധാന മുന്‍കരുതലുകളും പ്രാക്ടിക്കല്‍ രീതികളും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. …