പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ യുടിഎസ് ആപ്പ് പ്രചാരണം നടത്തി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
റെയില്‍വേ സ്റ്റേഷനില്‍ ജനറല്‍ ടിക്കറ്റുകള്‍ എങ്ങനെ യുടിഎസ് ആപ്പില്‍ എടുക്കാം എന്നതിനെപ്പറ്റി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് പ്രചാരണം നടത്തി. കൗണ്ടറില്‍ ക്യു ഒഴിവാക്കി വീട്ടില്‍ നിന്ന് ടിക്കറ്റെടുത്ത് സ്റ്റേഷനില്‍ എത്തിയാല്‍ ക്യു ഒഴിവാക്കാമെന്നും വിദ്യാര്‍ത്ഥികള്‍ യാത്രക്കാരോട് വിശദീകരിച്ചു. സ്റ്റേഷനില്‍ എത്തിയാല്‍ ടിക്കറ്റ് കൗണ്ടറിന് സമീപം പതിപ്പിച്ചിട്ടുള്ള ക്യു ആര് കോഡ് ഉപയോഗിച്ച് ഏളുപ്പത്തില്‍ ടിക്കറ്റെടുക്കാം. സീസണ് ടിക്കറ്റ് അടക്കം എല്ലാ യാത്രാ ടിക്കറ്റുകളും യുടി എസ് ആപ്പില്‍ ലഭ്യമാണ്. യുടിഎസ് …