അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി. അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, ബികെഎംയു പുതുക്കാട് മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍, സിപിഐ അളഗപ്പ ഈസ്റ്റ് എല്‍സി സെക്രട്ടറി വി.കെ. അനീഷ്, ടി.എന്‍. മുകുന്ദന്‍, സി.കെ. ആനന്ദകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.