സ്വകാര്യബസുകളുടെ സൂചനാപണിമുടക്ക് അനവസരത്തിലെന്ന് ഗതാഗത മന്തി കെ. രാജു കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് അര്‍ധരാത്രിയിലാണ് അവസാനിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ സമരം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം. അതേസമയം ബസുകള്‍ നിരത്തിലിറങ്ങാതായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്നവരും ഏറെ ബുദ്ധിമുട്ടി. പലരും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുള്ളതായി അധികൃതര്‍ അറിയിച്ചു.