യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലം വര്‍ക്കിംഗ് കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി റെജില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ അനൂപ്, ടി.എസ.് ബൈജു, അജിത സുധാകരന്‍, എന്‍. മനോജ്, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സാമൂഹ്യ സംഘടന നേതാക്കള്‍, ചാലക്കുടി ഡിവൈഎസ്പി, തഹസില്‍ദാര്‍മാര്‍, സ്‌കൂള്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. നവ കേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ ഒന്നിന് കോടാലി ശ്രീധര്‍മ്മശാസ്ത ക്ഷേത്രഹാളില്‍ വച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വൈകിട്ട് 3 മണിക്ക് നന്തിക്കര തേജസ് ഹാളില്‍ വെച്ച് പറപ്പൂക്കര പഞ്ചായത്തിന്റെയും നവംബര്‍ 2ന് തലോര്‍ ജൂബിലി ഹാളില്‍ വെച്ച് നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും നവംബര്‍ മൂന്നിന് രാവിലെ 10.30ന് വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വല്ലച്ചിറ പഞ്ചായത്തിന്റെയും വൈകിട്ട് മൂന്നിന് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും സംഘാടകസമിതിരൂപീകരണ യോഗം ചേരും. നവംബര്‍ 6 ന് പാലയ്ക്കപറമ്പ് സൈമണ്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നവംബര്‍ ഏഴിന് പുതുക്കാട് സി ജി ഓഡിറ്റോറിയത്തില്‍ വച്ച് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും നവംബര്‍ എട്ടിന് ആമ്പല്ലൂര്‍ വൈകിട്ട് 3 ന് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിന്റെയും സംഘാടസമിതി രൂപീകരണ യോഗം ചേരുവാന്‍ തീരുമാനിച്ചു. നവ കേരള സദസ്സിന്റെ മണ്ഡലം തല സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 3ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നവംബര്‍ 9ന് മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും യോഗം ബ്ലോക്ക് ഹാളില്‍ ചേരും. നവംബര്‍ പത്തിന് വൈകിട്ട് 3.30 ന് റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ സാന്നിധ്യത്തിലും സംഘാടകസമിതി ഭാരവാഹിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. നവംബര്‍ 22ന് മണ്ഡലം തല വികസന സെമിനാര്‍ അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.