വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമി സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ലക്ഷ്യവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. മണ്ണംപേട്ട മുതല്‍ ലോര്‍ഡ്‌സ് അക്കാദമി വരെ നടന്ന മിനി മാരത്തോണ്‍ മണ്ണംപേട്ട പള്ളി വികാരി ഫാദര്‍ സെബി കാഞ്ഞിരത്തിങ്കല്‍ ഫഌഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്. വരന്തരപ്പിള്ളി എസ്‌ഐ ജെയ്‌സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവരെയും പങ്കെടുത്തവരെയും അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍, അഡ്മിനിസ്്‌ട്രേറ്റര്‍ ഫാദര്‍ ജെറിന്‍ തോട്ട്യാന്‍, പിടിഎ പ്രസിഡന്റ് ജോയ് മഞ്ഞളി, വൈസ് പ്രസിഡന്റ് ജീതു പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ കായികാധ്യാപകന്‍ വൈശാഖ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.