nctv news pudukkad

nctv news logo
nctv news logo

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു

ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. വനാതിര്‍ത്തിയിലുള്ള ജനവാസ മേഖലകളില്‍ എലിഫന്റ് പ്രൂഫ് ട്രെഞ്ച് കുഴിക്കാന്‍ വനം വകുപ്പ് അധികൃതര്‍ വൈമനസ്യം കാണിക്കുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരന്തരമായി കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തില്‍ അകപ്പെട്ട് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന പ്രാദേശവാസികളെ രക്ഷിക്കാന്‍ വനംവകുപ്പും സര്‍ക്കാരും മുന്‍ കയ്യെടുക്കുന്നില്ലെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും തീരെ ഫലപ്രദമല്ലാത്ത സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കല്‍ മാത്രമാണ് അധികൃതര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധപരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. കെ.എല്‍. ജോസ്, ഇ.എ. ഓമന, സി.വി. ഷംസുദ്ധീന്‍, ഔസേഫ് ചെരടായി, ഇ.എം. ഉമ്മര്‍, ജിമ്മി മഞ്ഞളി, പി. ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, അശോകന്‍ ഐത്താടന്‍, സിജോ പുന്നക്കര, സന്തോഷ് ഐത്താടന്‍, തങ്കച്ചന്‍ എടത്തനാല്‍, സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. ഇഞ്ചക്കുണ്ട് സെന്ററില്‍ നിന്നു ആരംഭിച്ച പ്രകടനം ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *