nctv news pudukkad

nctv news logo
nctv news logo

Local News

LOURDEPURAM SCHOOL

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി

വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പച്ചതുരുത്തില്‍ വിവിധയിനം ഫലവൃക്ഷതൈകള്‍ നട്ടു. പ്രധാനധ്യാപിക റിന്‍സി ജോണ്‍, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, പി ടി എ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

PALIYEKARA TOLL PLAZA

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

നാഷണല്‍ ഹൈവേയ്‌സ്  ഫീ റൂള്‍സ് 2008 അമെന്‍ഡ്‌മെന്റ് പ്രകാരം 60 കി മീ നുള്ളില്‍ ഒരു ടോള്‍പ്ലാസയെ ഇനി മുതല്‍ ഉണ്ടാകുള്ളൂവെന്നും രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് റദ്ദാക്കാമെന്നും 2021 മാര്‍ച്ച് 23 ന് ലോക് സഭയില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം പിക്ക്  2022 നവംബര്‍ 24ന് നല്‍കിയ മറുപടിയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാനാകാമെന്ന് പ്രതിപാദിച്ച മന്ത്രി ഇപ്പോള്‍ ലോക്‌സഭയില്‍ എം പി ചോദിച്ച ചോദ്യത്തിന് പാലിയേക്കര …

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക അന്തരിച്ചു

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രമ, ഗീത, ഷൈലജ, വനജ, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, പരമേശ്വരൻ, സരിത, പരേതനായ വിജയൻ

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

സ്വീവിങ് ടീച്ചര്‍ അഭിമുഖം വിദ്യാഭ്യാസ വകുപ്പില്‍ സ്വീവിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 748/2021) തസ്തികയ്ക്ക് 2023 മെയ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 14, 15 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്‍: 0487 2327505. പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

job vacancy

തൊഴിലവസരങ്ങള്‍

വാക്ക് ഇന്‍ ഇന്റര്‍വ്യൂ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി …

തൊഴിലവസരങ്ങള്‍ Read More »

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ ഔസേപ്പ് അന്തരിച്ചു

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ 90 വയസുള്ള ഔസേപ്പ് അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് വരാക്കര സൗത്ത് ഉണ്ണീശോ പള്ളിയില്‍. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ. ആമ്പല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ എല്യക്കുട്ടിയാണ് ഭാര്യ. ബേബി, ജെയ്‌സണ്‍, ബെന്‍സി, ജാന്‍സി, മേഴ്‌സി, ജോസ് എന്നിവര്‍ മക്കളും ഗ്രെറ്റ, മോളി, ജോര്‍ജ്, മാത്യു, ഡെയ്ജി, സിമി എന്നിവര്‍ മരുമക്കളുമാണ്.

കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

എന്‍ഡിഡിബി പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാല്‍പാത്ര വിതരണം പഞ്ചായത്ത് അംഗം ഷീബ ജോഷി നിര്‍വഹിച്ചു. എന്‍.ഡി.ഡി.ബി. അസിസ്റ്റന്റ് മാനേജര്‍ ഡോ. അരുണ്‍ കുമാര്‍, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ പ്രവീണ്‍ ജോണ്‍, എന്‍.വി. സുമ, സംഘം സെക്രട്ടറി ഷീബ ജയാനന്ദന്‍ , ഭരണസമിതി അംഗം എം.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

mara alancherry

സീറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താല്‍ക്കാലിക ചുമതല. ആലഞ്ചേരിയുടെ പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും. വിരമിക്കല്‍ മാര്‍പാപ്പയുടെ അനുമതിയോടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തും എറണാകുളം അങ്കമാലി അതിരൂപയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഒഴിഞ്ഞു. പകരം മാര്‍ ബോസ്‌കോ പുത്തൂര്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

nandikara accident

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

നന്തിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊരട്ടി സ്വദേശി പേടിക്കാട്ട് വീട്ടില്‍ 48 വയസുള്ള റഷീദാണ് മരിച്ചത്. ഇന്ന് രാവിലെ 10.20 നായിരുന്നു അപകടം സംഭവിച്ചത്.

trikur

42-ാം കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച തൃക്കൂര്‍ സ്വദേശിനിക്ക് തിളക്കമാര്‍ന്ന നേട്ടം

തൃക്കൂര്‍ സ്വദേശിനി ബിജിത വേണു 800 മീറ്ററില്‍ ഗോള്‍ഡും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോള്‍ഡും ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയുമാണ് കരസ്ഥമാക്കിയത്. 

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കീഴിലെ ചാലക്കുടി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി രൂപീകരണയോഗം കൊടകരയില്‍ സംഘടിപ്പിച്ചു

ജില്ല പ്രസിഡന്റ് പി.എം. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാലന്‍ കല്യാണി, ട്രഷറര്‍ അബ്ദുള്‍ അസീസ്, ജോയിന്റ് സെക്രട്ടറി ശശി, മേഖല ട്രഷറര്‍ ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍  എം.പി. അനൂപ് പ്രസിഡന്റായും കെ.ജി. സിന്റോ സെക്രട്ടറിയായും ജിജി വര്‍ഗീസ് ട്രഷററായും പുതിയ മേഖല കമ്മിറ്റി രൂപീകരിച്ചു.

pudukad foot over bridge

പുതുക്കാട് ജംഗ്ഷനില്‍ ജനങ്ങള്‍ക്ക് അപകടരഹിതമായി റോഡ് ക്രോസ് ചെയ്യുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എംപിയെ അറിയിച്ചു

ഫുട് ഓവര്‍ ബ്രിഡ്ജ് സംബന്ധിച്ച് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ കത്തിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍.  കഴിഞ്ഞ മാസം 17നാണ് ടി.എന്‍. പ്രതാപന്‍ എംപി പുതുക്കാട് ജംഗ്ക്ഷനിലെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതാണ് എന്ന കാരണം നിരത്തി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്. ഫുട് ഓവര്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട് ഫീസിബിലിറ്റി സര്‍വേ നടത്തുന്നതിന് ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

suresh gopi mp charity

 ജന്മനാ അന്ധനായ വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന് വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം കൈമാറി സുരേഷ് ഗോപി

ബിജെപി പുതുക്കാട് മണ്ഡലം സമിതി സംഘടിപ്പിച്ച എസ്ജീസ് കോഫി ടൈംസ് എന്ന പരിപാടിയില്‍ വെച്ചാണ് മണികണ്ഠന്റെ ദുരിതജീവിതം മുന്‍ എംപി സുരേഷ് ഗോപി അറിയുന്നത്. വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സഹായിക്കുമെന്ന് വാക്ക് നല്‍കിയയായിരുന്നു മുന്‍ എംപിയുടെ മടക്കം. ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ വെച്ച് മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സുരേഷ് ഗോപി പണം നല്‍കി. ചടങ്ങില്‍ ബിജെപി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് …

 ജന്മനാ അന്ധനായ വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന് വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം കൈമാറി സുരേഷ് ഗോപി Read More »

LOURDEPURAM SCHOOL

ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളിലെ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പക്ഷി നിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര അസിസ്റ്റന്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. പക്ഷിനിരീക്ഷകനും വൈല്‍ഡ് ഫോട്ടോഗ്രാഫറുമായ പ്രകാശന്‍ ഇഞ്ചക്കുണ്ട് വിവിധതരം പക്ഷികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പ്രധാന അധ്യാപിക റിന്‍സി ജോണ്‍, പി.പി. പീതാംബരന്‍, ഷാജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

KVVVES AMBALLUR

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആമ്പല്ലൂരിന്റെ നേതൃത്വത്തില്‍ ഭരത പുനര്‍ജീവന്‍ ആശ്രമത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെ കരുത്ത് 2023 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. കെവിവിഇഎസ് ആമ്പല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി പാണ്ടാരി മുഖ്യാതിഥിയായി പങ്കെടുത്തു. ഭരത പുനര്‍ജീവന്‍ ആശ്രമ ഡയറക്ടര്‍ ബ്രദര്‍ മാത്യു ചുങ്കത്തിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ട്രഷറര്‍ സി.പി. ജിന്റോ, കോര്‍ഡിനേറ്റര്‍മാരായ ജോയി കാരേപറമ്പില്‍, നൈജോ, റിന്റോ, ജോബി, ഡെയ്‌സണ്‍, ഡെല്‍വിന്‍, സൗമ്യ ജോയി, ബീന ജോണ്‍സണ്‍, …

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആമ്പല്ലൂരിന്റെ നേതൃത്വത്തില്‍ ഭരത പുനര്‍ജീവന്‍ ആശ്രമത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി Read More »

FOOTBALL MELA

സോക്കര്‍ അളഗപ്പ ഒരുക്കുന്ന അഖില കേരള ഇലവന്‍സ് ഫ്‌ളഡ്‌ലൈറ്റ്‌ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. ക്ലബ് പാംബ്രീസ് ആമ്പല്ലൂര്‍ പ്രസിഡന്റ് സ്‌റ്റോജന്‍ പിടിയത്ത്, സെക്രട്ടറി ബിജു കൂവ്വക്കാടന്‍, പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍. സജീവന്‍, ഖജാന്‍ജി കെ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ദേവഗിരി കാലിക്കറ്റും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജും തമ്മിലാണ് ഉദ്ഘാടന പ്രദര്‍ശന മത്സരം നടന്നത്. ഫുട്‌ബോള്‍ മേള 10ന് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാനവും സമ്മാനവിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ …

സോക്കര്‍ അളഗപ്പ ഒരുക്കുന്ന അഖില കേരള ഇലവന്‍സ് ഫ്‌ളഡ്‌ലൈറ്റ്‌ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി Read More »

KATHOLICA CONGRESS PKD

പുതുക്കാട് ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കനാത്ത് ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിടേണ്ടിവരുന്ന കാര്‍ഷികമേഖലയ്ക്ക് തക്കതായ പരിഹാരം ഗവണ്‍മെന്റ് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കുത്തൂര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് പി.ജി. മനോജ് അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, …

പുതുക്കാട് ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു Read More »

NAVAKERALA SADASU

പറപ്പൂക്കര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര നടത്തി

പറപ്പൂക്കരയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര നെടുമ്പാള്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാവ് സുധീഷ് ചന്ദ്രന്‍, പിന്നണി ഗായകന്‍ ശോഭു ആലത്തൂര്‍, രാജന്‍ നെല്ലായി, പ്രസീത തൊട്ടിപ്പാള്‍, അയ്യപ്പക്കുട്ടി തൊട്ടിപ്പാള്‍, സരിത തിലകന്‍, സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പറപ്പൂക്കര പിവിഎച്ച്എസിലെ വിദ്യാര്‍ത്ഥികളുടെ നാടന്‍ പാട്ടും അരങ്ങേറി. ഘോഷയാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവര്‍ നേതൃത്വം നല്‍കി. 

NAVAKERALA SADASU

നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലം സംഘാടക സമിതി തയ്യാറാക്കിയ പത്രം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു

കഴിഞ്ഞ ഏഴര വര്‍ഷം പുതുക്കാട് മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും നവ കേരള സദസ്സിന്റെ മുന്നൊരുക്കങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പത്രം തയ്യാറാക്കിയിട്ടുള്ളത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് ബൈജു, വല്ലച്ചിറ പ്രസിഡന്റ് എന്‍. മനോജ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, മണ്ഡലം കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി. റെജില്‍, മുകുന്ദപുരം എല്‍.എ. തഹസില്‍ദാര്‍ സിമേഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.