nctv news pudukkad

nctv news logo
nctv news logo

Local News

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ മറ്റത്തൂര്‍ കോണ്‍ഗ്രസ് ലവേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു

വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി.എച്ച്. സാദത്ത്, മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് അമ്മുണ്ണി കറപ്പംവീട്ടില്‍, 188ാം ബൂത്ത് പ്രസിഡന്റ് നാസര്‍ പുന്നിലത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റംല നാസര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സരിത ഷാജു, ബൂത്ത് ഭാരവാഹികളായ സോണി ബാബു, ബിജി നിജില്‍, സലാം മാട്ടുമ്മല്‍ എന്നിവര്‍ സന്നിഹിതരായി.

വെള്ളിക്കുളങ്ങര ചാലക്കുടി റോഡിലെ വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്നത്  യാത്രക്കാരെ ദുരിതത്തിലാക്കുന്നു

വെള്ളിക്കുളങ്ങര കപ്പേള ജംഗ്ഷന്‍, ബസ്റ്റാന്‍ഡ് പരിസരം, പെട്രോള്‍ പമ്പ് പരിസരം, സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞത് കാല്‍നടക്കാര്‍ഡക്കും ദുരിതമായിട്ടുണ്ട്. ഇരിങ്ങാലക്കുട, തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നായി എഴുപതിലേറെ ബസുകള്‍ എത്തുന്ന വെള്ളിക്കുളങ്ങര ബസ്റ്റാന്‍ഡ് പരിസരത്ത് കുഴികള്‍ രൂപപ്പെട്ടിട്ട് നാളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു.  കഴിഞ്ഞ വേനല്‍ക്കാലത്ത് താല്‍ക്കാലികമായി കുഴികളടക്കുന്ന പണി ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കുഴികള്‍ നിറഞ്ഞ റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ബുദ്ധിമുട്ടുകണക്കിലെടുത്ത് ഏതാനും …

വെള്ളിക്കുളങ്ങര ചാലക്കുടി റോഡിലെ വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്നത്  യാത്രക്കാരെ ദുരിതത്തിലാക്കുന്നു Read More »

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം 2024 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എല്‍എസ്എസ് , യുഎസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിശിഷ്ടാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ്, പഞ്ചായത്തംഗം പുഷ്പാകരന്‍ ഒറ്റാലി, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, എസ്എംസി ചെയര്‍മാന്‍ .ടി.ആര്‍. സുരേഷ് ബാബു, എംപിടിഎ പ്രസിഡന്റ് …

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം 2024 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

ചാലക്കുടി ഗവ. ഐ.ടി.ഐയിലെ 1991-93 മെഷിനിസ്റ്റ് ബാച്ചിന്റെ ഫാമിലി കൂട്ടായ്മയായ സൗഹൃദം 2024 സംഘടിപ്പിച്ചു

സ്റ്റാഫ് സെക്രട്ടറി കെ.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ. റിട്ട. അധ്യാപകന്‍ എം.എ. പോള്‍ അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ. റിട്ട. പ്രിന്‍സിപ്പാള്‍ കെ.കെ. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം എസ്.ഐ. ആയി പ്രമോഷന്‍ ലഭിച്ച കൊരട്ടി സ്‌റ്റേഷനിലെ എസ്.ഐ. സി.പി. ഷിബു, തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനിലെ എസ്.ഐ. ഉണ്ണികൃഷ്ണന്‍, അഖിലേന്ത്യാ ട്രെയ്ഡ് ടെസ്റ്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചാലക്കുടി ഐടിഐ യിലെ കെ.കെ. സഞ്ജയ്കുമാര്‍ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും …

ചാലക്കുടി ഗവ. ഐ.ടി.ഐയിലെ 1991-93 മെഷിനിസ്റ്റ് ബാച്ചിന്റെ ഫാമിലി കൂട്ടായ്മയായ സൗഹൃദം 2024 സംഘടിപ്പിച്ചു Read More »

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു

 കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ്എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, കൊടകര കൃഷി ഓഫീസര്‍ ജെ. നയനതാര, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി …

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു Read More »

ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ആളൂര്‍ ആര്‍ എം എച്ച് എസ് എസിലെ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ മൂകാഭിനയവും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ അസംബ്ലിയും മൂകാഭിനയവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട പിങ്ക് പോലീസ് ഉദ്യോഗസ്ഥ കെ.ആര്‍. സീമ ലഹരിവിരുദ്ധ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സന്‍, പി ടി എ പ്രസിഡന്റ് എം.വി. രാജീവ്, എം പി ടി എ പ്രസിഡന്റ് ലൗലി ജോര്‍ജ്, പിങ്ക് പോലീസ് ഉദ്യോഗസ്ഥ പി.സി. സാവിത്രി എന്നിവര്‍ സന്നിഹിതരായി.

വരന്തരപ്പിള്ളി സി.ജെ.എം.എ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ പ്രൊജക്ട് ഓഫീസര്‍ അഞ്ജലി സാബു, അനീറ്റ ബേബി, മെഡിക്കല്‍ ടീം അംഗങ്ങലായ റോഷ്‌നി രാജു, ജിന എന്‍. ജോണി, സാന്ദ്ര ബാലന്‍, ഫാത്തിമ ഷംസുദ്ദീന്‍, എ.ഐ. നെഹ്‌ല, റോസ്‌മോള്‍, അമീന ജാഫര്‍, ഹസ്‌വ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ജെല്‍വ കിഴക്കൂടന്‍, ജെലിപ്‌സ് പോള്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. നേത്രവൈകല്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് തുടര്‍ നേത്രചികിത്സകളും മിതമായ …

വരന്തരപ്പിള്ളി സി.ജെ.എം.എ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

വായന വാരവുമായി ബന്ധപ്പെട്ട് കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും കാവല്ലൂര്‍ കവിത വായനശാല സന്ദര്‍ശിച്ചു

 വിവിധ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും വ്യത്യസ്ത സാഹിത്യ ശാഖകളേയും പ്രധാനധ്യാപിക കെ. രമ കുട്ടികളെ പരിചയപ്പെടുത്തി. വായനശാലയുടെ നടത്തിപ്പ്, പുസ്തകങ്ങളുടെ ശേഖരണം എന്നിവയെക്കുറിച്ച് ലൈബ്രേറിയന്‍ സിമി ജോജു, കണ്‍വീനര്‍ ജസ്റ്റിന്‍ കാവല്ലൂര്‍ എന്നിവര്‍ വിശദീകരിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് വായനാ സദസ്സ് ചേര്‍ന്നു

കവി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. ഇ.ഡി. ഡേവീസ്, വി.വി. പരമേശ്വരന്‍, പി. തങ്കം, കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, കെ.വി. രാമകൃഷ്ണന്‍, ടി.എസ്. സുബ്രഹ്മണ്യന്‍, ടി.എ. വേലായുധന്‍, ഫ്രാങ്കോ ജി. മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്‌കൂളിലെ പ്ലസ്‌വണ്‍ ക്ലാസിന്റെ ഓപ്പണിങ് സെറിമണിയും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തനുമായ ഐസക് ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേക്കാനത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംംഗം അല്‍ജോ പുളിക്കല്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി, പുതുക്കാട് ഫൊറോന പള്ളി ട്രസ്റ്റി ജൊസാന്റോ തോമസ്, പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്രധാനാധ്യാപിക യൂജിന്‍ പ്രിന്‍സ്, അധ്യാപകരായ എ.ജെ. ജോളി, കെ.വി. ഡെയ്‌സി, കണ്‍വീനര്‍ കെ.പി. റീന എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള പൊതു ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് എംസിഎഫ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് മാങ്കുറ്റിപ്പാടത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു

മാങ്കുറ്റിപ്പാടത്ത് നേരത്തെ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് വക പൊതുശ്മശാനഭൂമിയിലാണ് ഈയിടെ ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. നാല്‍പ്പതു സെന്റോളം വരുന്ന ശ്മശാനഭൂമിയുടെ 28 സെന്റ് ഉപയോഗപ്പെടുത്തിയാണ് ക്രിമറ്റോറിയം പണി കഴിച്ചിട്ടുള്ളത്. അവശേഷിക്കുന്ന സ്ഥലത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവമാലിന്യം തരംതിരിക്കാനുള്ള എം.സി.എഫ്. സ്ഥാപിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ മാങ്കുറ്റിപ്പാടം വാര്‍ഡിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും തീരുമാനം പുനപരിശോധിക്കണമെന്ന് പഞ്ചായത്തധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് …

മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള പൊതു ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് എംസിഎഫ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് മാങ്കുറ്റിപ്പാടത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു Read More »

കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കവിത കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ കര്‍ഷകരുടെയും അംഗീകൃത ഷൂട്ടര്‍മാരുടെയും സംയുക്തയോഗം സംഘടിപ്പിച്ചു

വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമപരമായി നിര്‍മാര്‍ജനം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക സമിതി പ്രസിഡന്റ് കെ.കെ. ഗോഖലെ അധ്യക്ഷത വഹിച്ചു. രാജു കിഴക്കൂടന്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എ. ജീഷ്മ, പി.എസ്. പ്രീജു, ഭാരവാഹികളായ പി.എം. ഉമര്‍, റപ്പായി പൊന്നാരി പാടശേഖര കമ്മിറ്റി ഭാരവാഹികളായ ജോജു മഞ്ഞളി, ടി.എസ്. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

തരിശ് ഭൂമി കൃഷി യോഗ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ബികെഎംയു പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിളളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലത്ത് കപ്പ കൃഷി ആരംഭിച്ചു

സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.എ. ജോയ് ഉദ്ഘാടനം ചെയ്തു. ബികെഎംയു മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ. സുബ്രന്‍ അധ്യക്ഷത വഹിച്ചു. സി.എല്‍. ജോസ്, ഇ.കെ. രവി, എം.എല്‍. കുഞ്ഞു പാലു, പി.ഒ. ജോണി, എന്‍.എ. പോള്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലോക്കല്‍ സെക്രട്ടറി ബൈജു പൂങ്കാവനം, പ്രസിഡന്റ് എം.സി. പ്രശാന്ത്, മണ്ഡലം സെക്രട്ടറി പി.എം. നിക്സന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍.ജെ ബിനോയി എന്നിവര്‍ പ്രസംഗിച്ചു.

നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് എന്‍.വി. പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ജിയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ച ടി.എസ്. ശാലു, ഇന്‍ഡോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ 12 മുതല്‍ 14 വയസ് വരെയുള്ള വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ നിവേദ് കൃഷ്ണ എന്നിവരെ …

നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു Read More »

കടുത്ത വേനലില്‍ പോലും തെളിനീരിന്റെ നിറ സമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍

നാലേക്കറോളം വിസ്തൃതിയുള്ള ചിറ മാലിന്യവും ചണ്ടിയും പുല്ലും നിറഞ്ഞ് നശിക്കുകയാണ്. ആളൂര്‍ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരു ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. ഉറുമ്പന്‍കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലക്ക് പമ്പുചെയ്യപ്പെടുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കല്‍, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജങ്്ഷന്‍ തുടങ്ങിയ മേഖലയിലാണ് വിതരണം ചെയ്യപ്പെടുന്നത്. ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുന്ന …

കടുത്ത വേനലില്‍ പോലും തെളിനീരിന്റെ നിറ സമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍ Read More »

അളഗപ്പനഗര്‍ പഞ്ചായത്തിലെ കുടുംബശ്രീ സംരംഭം കൈരളി അമൃതം ന്യൂട്രിമിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. ഡിഎംസി ഡോ. എ. കവിത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി. സുധകുമാരി, കൈരളി ന്യൂട്രിമിക്‌സ് പ്രസിഡന്റ് സലോമി ജേക്കബ്, മെമ്പര്‍ സെക്രട്ടറി സ്മിത ഭാസ്‌കര്‍, അസി. എന്‍ജിനീയര്‍ കിമി ബോസ്, പഞ്ചായത്ത് …

അളഗപ്പനഗര്‍ പഞ്ചായത്തിലെ കുടുംബശ്രീ സംരംഭം കൈരളി അമൃതം ന്യൂട്രിമിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം കല്ലേറ്റുങ്കരയില്‍ സംഘടിപ്പിച്ചു

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷക സമിതി ജില്ല പ്രസിഡന്റ് ശിവരാമന്‍ തുമ്പരത്തി അധ്യക്ഷത വഹിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് നിംബ ഫ്രാന്‍സിസ് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്തംഗം മിനി സുധീഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ സ്‌റ്റെല്ലവില്‍സന്‍, വനമിത്ര പുരസ്‌കാരജേതാവ് വി.കെ. ശ്രീധരന്‍, ജൈവകര്‍ഷക സമിതി ജില്ല സെക്രട്ടറി നിഷ അപ്പാട്ട്, സി. രാജഗോപാലന്‍, പി.എം. ശശിധരന്‍ ,കെ.എസ്. ഉണ്ണികൃഷ്ണന്‍, ഒ.ജെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റായി ശിവരാമന്‍ തുമ്പരത്തിയേയും …

കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം കല്ലേറ്റുങ്കരയില്‍ സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കാലകടവ് പാലം പണിയുന്നതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവര്‍ സന്നിഹിതരായി. പൊതു അഭിപ്രായ സ്വീകരണവും നടത്തി.

എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലക്കാട്ടുക്കര ഹോളി ഫാമിലി എല്‍ പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വാര്‍ഡ് അംഗം സണ്ണി ചെറിയാലത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ വൈസ് പ്രസിഡന്റ് സിബിന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി അജയ്, അനൂപ് മാലക്കാരന്‍, ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗം ആര്‍ഷ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഐശ്വര്യ, അധ്യാപിക സിസ്റ്റര്‍ ലിസ് മരിയ എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങാലൂര്‍ ഈശാനിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു. അന്നദാനവും ഉണ്ടായിരിരുന്നു. നിരവധിപ്പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.