ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്സ്, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവര് മെയ് 28ന് രാവിലെ പത്തിന് സര്ട്ടിഫികളുടെ അസല്‍ രേഖകളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0480 2780300.
കന്നാറ്റുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പ് സഹിതം മെയ് 30ന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 9249244738.
ഒല്ലൂര്‍ സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2025-26 വര്‍ഷത്തേക്ക് ജേര്‍ണലിസം, ഹിന്ദി, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് രജിസ്റ്റര്‍ ചെയ്തവരും, നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. മെയ് 26ന് രാവിലെ പത്തിന് ജേര്‍ണലിസം, ഹിന്ദി, കൊമേഴ്സ് വിഷയങ്ങളിലെ ഇന്റര്‍വ്യൂവും 27ന് രാവിലെ പത്തിന് ബിസിനസ് അഡ്മിനിസ്ട്രേഷന്റെ ഇന്റര്‍വ്യൂവും 28ന് രാവിലെ പത്തിന് മലയാളത്തിന്റെ ഇന്റര്‍വ്യൂവും നടത്തും. ഫോണ്‍- 9188900185.
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ്, മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ മെയ് 26 ന് രാവിലെ 9.30 ന് നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയ എം.കോം യു.ജി.സി നെറ്റ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. മലയാളം, ഹിന്ദി വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മേയ് 26 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് മേയ് 27 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ എം.സി.എ, യുജിസി നെറ്റ് / പി.എച്ച്.ഡി അല്ലെങ്കിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത. ഇലക്ട്രോണിക്സ് സയൻസ് വിഭാഗത്തിലേക്ക് മേയ് 28 ന് രാവിലെ 9.30 ന് നടത്തുന്ന ഇന്റർവ്യൂവിലേക്ക് 55 ശതമാനം മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി ഇലക്ട്രോണിക്സ്/ എം.സി.എ, യുജിസി നെറ്റ്/ പി.എച്ച്.ഡി. അല്ലെങ്കിൽ എം.ടെക് ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത. ഡെമോൺസ്ട്രേറ്ററുടെ ഒഴിവിലേക്കുള്ള അഭിമുഖം 28 ന് രാവിലെ 9.30 ന് നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബി.എസ്.സി. ഇലക്ട്രോണിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 28 ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇ- മെയിൽ casmvk@gmail.com ഫോൺ: 0479 2304494.
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025–26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളതും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0466 2212223.
അധ്യാപക ഒഴിവുകള്‍
